Quantcast

സൗദിയില്‍ ബസ് അപകടത്തിൽ രണ്ട് മരണം

പരിക്കേറ്റ ഒമ്പതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

MediaOne Logo

Web Desk

  • Published:

    10 Dec 2022 10:04 PM IST

സൗദിയില്‍ ബസ് അപകടത്തിൽ രണ്ട് മരണം
X

റിയാദ്: സൗദിയില്‍ ബസപകടത്തിൽ രണ്ട് പേര്‍ മരിച്ചു. റിയാദ് ദമ്മാം ഹൈവേയില്‍ അല്‍മആദിന്‍ പാലത്തിന് സമീപം സാപ്റ്റികോ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ട്രാഫിക് വിഭാഗം അറിയിച്ചു.

ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. റെഡ്ക്രസന്റിന്റെ പത്ത് ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള മൂന്ന് ടീമുകള്‍ അപകടസ്ഥലത്തെത്തി മരിച്ചവരെയും പരിക്കേറ്റവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു.

TAGS :

Next Story