Quantcast

'ഗള്‍ഫുഡ്''; ആഗോള രുചിമേളയ്ക്ക് ദുബൈയില്‍ ഇന്ന് തുടക്കം

120 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ ഭക്ഷ്യരംഗത്തെ ഇ-കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കാനാണ് ഇക്കുറികൂടുതല്‍ പ്രാധാന്യം നല്‍കുക

MediaOne Logo

Web Desk

  • Published:

    13 Feb 2022 4:54 PM IST

ഗള്‍ഫുഡ്; ആഗോള രുചിമേളയ്ക്ക് ദുബൈയില്‍ ഇന്ന് തുടക്കം
X

രുചിയുടെ ആഗോള സംഗമമായ 'ഗള്‍ഫുഡ്' മേളയ്ക്ക് ഇന്ന് തുടക്കം. ഈമാസം 17 വരെയാണ് രുചിമേള നടക്കുക.

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ 21 ഹാളുകളിലായാണ് മേള നടക്കുന്നത്. 120 രാജ്യങ്ങളിലെ 4000ഓളം സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 150ഓളം വിദഗ്ധര്‍ നയിക്കുന്ന കോണ്‍ഫറന്‍സുകളും മേളയുടെ ഭാഗമായി നടക്കും. 50 റസ്റ്റോറന്റുകളിലെ പ്രമുഖരായ 70 ഷെഫുമാരുടെ നേതൃത്വത്തില്‍ 1000ഓളം ആകര്‍ഷകമായ വിഭവങ്ങള്‍ മേളയില്‍ അവതരിപ്പിക്കും. പ്രശസ്ത ഷെഫുമാരായ അന്റോണിയോ ബാച്ചര്‍, ആന്‍ണി ദിമിത്രി, ടോം എയ്‌കെന്‍സ്, നിക്ക് ആല്‍വിസ്, ഇമാറാത്തി ഷെഫ് ഖാലിദ് അല്‍ സാദി, ഫൈസല്‍ നാസര്‍ തുടങ്ങിയവരും മേളയുടെ ഭാഗമാകും.



പുതിയ സ്വാദുകള്‍ പിറവിയെടുക്കുന്ന മേള കൂടിയാണ് ഗള്‍ഫ് ഫുഡ്. കോടിക്കണക്കിന് രൂപയുടെ വ്യാപാര ഇടപാടുകള്‍ക്കാണ് ഓരോ ഗള്‍ഫ് ഫുഡും സാക്ഷ്യം വഹിക്കുക. ഗള്‍ഫ് ഫുഡിന്റെ 27ാം സീസണാണ് ഇക്കുറി ദുബൈയില്‍ അരങ്ങേറുന്നത്. ഇക്കുറി ഭക്ഷ്യരംഗത്തെ ഇ-കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കാനാണ് മേളയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

TAGS :

Next Story