Quantcast

ലോകത്തിലെ ഏറ്റവും മികച്ച 100 സ്വകാര്യ സ്‌കൂളുകൾ; യു.എ.ഇയിൽനിന്ന് 10 സ്ഥാപനങ്ങൾ ഇടംപിടിച്ചു

മിഡിലീസ്റ്റിൽനിന്ന് മൊത്തം 15 സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    8 Sept 2022 6:58 PM IST

ലോകത്തിലെ ഏറ്റവും മികച്ച 100 സ്വകാര്യ സ്‌കൂളുകൾ;   യു.എ.ഇയിൽനിന്ന് 10 സ്ഥാപനങ്ങൾ ഇടംപിടിച്ചു
X

ലോകത്തിലെ ഏറ്റവും മികച്ച 100 സ്വകാര്യ സ്‌കൂളുകളിൽ യു.എ.ഇയിൽനിന്ന് 10 സ്ഥാപനങ്ങൾ ഇടംപിടിച്ചു. 2022ലെ സ്പിയേഴ്‌സ് സ്‌കൂൾ സൂചികയിലാണ് യു.എ.ഇയിലെ പത്ത് സ്‌കൂളുകൾ നേട്ടം കൊയ്തത്.

മിഡിലീസ്റ്റിൽനിന്ന് മൊത്തം 15 സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മേഖലയിലെ സ്വകാര്യ സ്‌കൂളുകളുടെ ഉയർന്ന നിലവാരമാണ് ഈ നേട്ടത്തിനു പിന്നിൽ.

  1. ബ്രൈറ്റൺ കോളേജ് അബൂദബി
  2. ബ്രിട്ടീഷ് സ്‌കൂൾ അൽ ഖുബൈറാത്ത്
  3. ക്രാൻലീ അബൂദബി
  4. ദുബൈ കോളേജ്
  5. ജുമൈറ കോളേജ്
  6. ജുമൈറ ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂൾ
  7. നോർഡ് ആംഗ്ലിയ ഇന്റർനാഷണൽ സ്‌കൂൾ ദുബൈ
  8. NLCS ദുബൈ
  9. റെപ്റ്റൺ സ്‌കൂൾ ദുബൈ
  10. ദുബൈയിലെ സ്വിസ് സയന്റിഫിക് ഇന്റർനാഷണൽ സ്‌കൂൾ

എന്നീ സ്ഥാപനങ്ങളാണ് സ്പിയേഴ്‌സ് സ്‌കൂൾ സൂചികയിലെ ആദ്യ 100ൽ ഇടം പിടിച്ചിരിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള കുടുംബങ്ങൾ വസിക്കുന്ന രാജ്യമായതിനാൽ തന്നെ മറ്റു മേഖലകളിലെന്ന പോലെ, വിദ്യാഭ്യാസ മേഖലയിലും ഉയർന്ന നിലവാരമാണ് രാജ്യത്തെ സ്ഥാപനങ്ങൾ പുലർത്തിപ്പോരുന്നത്.

TAGS :

Next Story