Quantcast

മികവിന്റെ വഴിയിൽ 100 സ്​കൂളുകൾ; പശ്ചിമേഷ്യയിലെ 15ൽ 10ഉം യു.എ.ഇയിൽ നിന്ന്​

ഗുണനിലവാരവും കുട്ടികളുടെ സ​മഗ്ര പുരോഗതിയും മുൻനിർത്തിയാണ്​ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്​

MediaOne Logo

Web Desk

  • Published:

    9 Sept 2022 11:28 PM IST

മികവിന്റെ വഴിയിൽ 100 സ്​കൂളുകൾ; പശ്ചിമേഷ്യയിലെ 15ൽ 10ഉം യു.എ.ഇയിൽ നിന്ന്​
X

അബുദാബി: ലോകത്തെ ഏറ്റവുംമികച്ച 100 സ്വകാര്യ സ്‌കൂളുകളിൽ 15 എണ്ണം പശ്​ചിമേഷ്യയിൽ നിന്ന്​. യു.എ.ഇയിൽ നിന്നുള്ള 10 വിദ്യാലയങ്ങൾ പട്ടികയിൽ ഇടംപിടിച്ചു. ഗുണനിലവാരവും കുട്ടികളുടെ സ​മഗ്ര പുരോഗതിയും മുൻനിർത്തിയാണ്​ സ്​ഥാപനങ്ങളെ തെരഞ്ഞെടുത്തത്​.

2022ലെസ്പിയേഴ്‌സ് സ്‌കൂൾസൂചികയിലാണ് യു.എ.ഇയിലെപത്ത് വിദ്യാലയങ്ങൾ നേട്ടം കൊയ്തത്. യു.എ.ഇയിലെ സ്വകാര്യ സ്​കൂളുകളുടെ ആഗോള നിലവാരം കൂടിയാണ്​ പട്ടിക വ്യക്​തമാക്കുന്നത്​. പശ്​ചിമേഷ്യയിൽ നിന്നുള്ള 15 വിദ്യാലയങ്ങളിൽ പത്തും യു.എ.ഇയിൽ നിന്നാണെന്നത്​ രാജ്യത്തിന്​ മികച്ച നേട്ടം കൂടിയാണ്​. യ​ു.എ.ഇയിൽ നിന്ന്​ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ഇവയാണ്​:

ബ്രൈറ്റൺ കോളേജ് അബൂദബി, ബ്രിട്ടീഷ് സ്‌കൂൾ അൽ ഖുബൈറാത്ത്, ക്രാൻലീ അബൂദബി, ദുബൈ കോളജ്​ ,ജുമൈറ കോളേജ്, ജുമൈറ ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂൾ, നോർഡ് ആംഗ്ലിയ ഇന്റർനാഷണൽ സ്‌കൂൾ ദുബൈ, NLCS ദുബൈ, റെപ്റ്റൺ സ്‌കൂൾ ദുബൈ, സ്വിസ് സയന്റിഫിക് ഇന്റർനാഷണൽ സ്‌കൂൾ, ദുബൈ

കുട്ടികൾക്ക്​ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കുന്ന രാജ്യം എന്ന നിലക്കാണ്​ പ്രവാസി കുടുംബങ്ങൾ യു.എഇയെ പ്രധാനമായും നോക്കി കാണുന്നത്​. സ്​കൂ:ൾ തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഗുണമേൻമ ഉറപ്പു വരുത്താൻ കൃത്യമായ പരിശോധനാ സംവിധാനങ്ങളും യു.എ.ഇയിലുണ്ട്​.

TAGS :

Next Story