16-ാമത് അൽ ഐൻ പുസ്തകോത്സവം നവംബർ 24 മുതൽ
അൽ ഐൻ സ്‌ക്വയർ - ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നവംബർ 30 വരെയാണ് പരിപാടി

അൽ ഐൻ: 16-ാമത് അൽ ഐൻ പുസ്തകോത്സവം നവംബർ 24 മുതൽ 30 വരെ നടക്കും. അബൂദബി അറബിക് ലാംഗ്വേജ് സെന്ററി (ALC)ന്റെ ആഭിമുഖ്യത്തിൽ അൽ ഐൻ സ്‌ക്വയർ - ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലാണ് പരിപാടി. അൽ ഐൻ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്‌യാന്റെ രക്ഷാകർതൃത്വം വഹിക്കും. സാഹിത്യം, കവിത, സർഗാത്മകത എന്നീ രംഗങ്ങളിലെ പരിപാടികൾ ഫെസ്റ്റിവലിൽ നടക്കും.
ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലെ പ്രധാന വേദിക്ക് പുറമേ, ഖസർ അൽ മുവൈജി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ അൽ ഐനിലുടനീളമുള്ള പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളിലും പരിപാടികൾ നടക്കും.
ഈ വർഷം പ്രദർശകരുടെ എണ്ണത്തിൽ 10 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. 220 പേരാണ് പങ്കെടുക്കുന്നത്. ഇവരിൽ 18 ശതമാനം പേർ ആദ്യമായി പങ്കെടുക്കുന്നവരാണ്.
Next Story
Adjust Story Font
16

