കഴിഞ്ഞ വർഷം യുഎഇയിൽ രേഖപ്പെടുത്തിയത് 343 റോഡപകട മരണങ്ങൾ
മുൻവർഷത്തേക്കാൾ 10% കുറവ്

യുഎഇയിൽ റോഡ് അപകട മരണങ്ങൾ കഴിഞ്ഞ വർഷം ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. ആഭ്യന്തര മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഓപ്പൺ ഡാറ്റയെ അടിസ്ഥാനമാക്കിയാണിത്. എങ്കിലും പരിക്കുകളുടെയും വലിയ ട്രാഫിക് അപകടങ്ങളുടെയും എണ്ണം കഴിഞ്ഞ വർഷം വർദ്ധിച്ചിട്ടുമുണ്ട്.
2022 ലെ റോഡ് സുരക്ഷാ സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം യുഎഇ റോഡുകളിൽ 343 മരണങ്ങളാണ് നടന്നത്. 2021 ലെ 381 മരണങ്ങളെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
2008ൽ 1,000-ലധികം വാഹനാപകട മരണങ്ങളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ആ വർഷം റോഡപകടങ്ങൾ കാരണം കൃത്യമായി 1,072 പേർ മരിച്ചിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ റോഡപകട മരണങ്ങളിൽ 68 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് പറയുന്നു.
Next Story
Adjust Story Font
16

