Quantcast

ദുബൈയിലെ റോഡപകട മരണനിരക്കിൽ 36.8% കുറവ്

കാൽനടയാത്രക്കാരുടെ മരണനിരക്ക് പകുതിയായി കുറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-01-18 09:59:50.0

Published:

18 Jan 2026 3:28 PM IST

36.8% drop in road fatality rate in Dubai during Q4 2025
X

ദുബൈ: 2025 ലെ നാലാം പാദത്തിൽ ദുബൈയിലെ റോഡപകട മരണനിരക്ക് ഒരു ലക്ഷം നിവാസികളിൽ 36.8 ശതമാനം കുറവുണ്ടായെന്ന് ദുബൈ പൊലീസ്. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് കുറവ്. കാൽനടയാത്രക്കാരുടെ മരണനിരക്ക് 50 ശതമാനം കുറഞ്ഞതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ കൂട്ടിയിടിച്ചുള്ള മരണങ്ങൾ 44 ശതമാനം കുറഞ്ഞു.

കഴിഞ്ഞ വർഷം അധികൃതർ നൂതന ഡ്രൈവർ മോണിറ്ററിങ് സംവിധാനങ്ങൾ നടപ്പാക്കുകയും തീവ്ര പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. ഇത് റോഡപകടങ്ങൾ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസിലെ ക്രിമിനൽ സെക്ടർ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ്‌ മുഹമ്മദ് അൽ ഷംസി പറഞ്ഞു.

TAGS :

Next Story