യുഎഇയിൽ സ്വദേശിവൽകരണത്തിൽ തട്ടിപ്പ് നടത്തിയ 380 കേസുകൾ കണ്ടെത്തി
സംശയം തോന്നുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Representative image
ദുബൈ: യുഎഇയിൽ സ്വദേശിവൽകരണത്തിൽ തട്ടിപ്പ് നടത്തിയ 380 കേസുകൾ കണ്ടെത്തിയതായി യുഎഇ തൊഴിൽ മന്ത്രാലയം. സംശയം തോന്നുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, രണ്ട് യുഎഇ സ്വദേശികളെ ജോലിക്ക് നിയോഗിക്കണമെന്നാണ് നിബന്ധനയുണ്ടായിരുന്നത്. എന്നാൽ, ഇതിൽ തട്ടിപ്പ് നടത്തി റിപ്പോർട്ടിങ്കിൽ കബളിപ്പിച്ച 380 കേസുകളാണ് തൊഴിൽ മന്ത്രാലയം കണ്ടെത്തിയത്. കഴിഞ്ഞവർഷം ഇത്തരം തട്ടിപ്പ് നടത്തിയ 20 സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതർ നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഇതിനിടെ സ്വദേശികൾക്ക് പരിശീലനം നൽകാനെന്ന പേരിൽ 260 ഇമാറത്തി യുവാവക്കളെ കബളിപ്പിച്ച കമ്പനി മാനേജരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, യു.എ.ഇയിലെ ഇമറാത്തി ജീവനക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 11ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

