അനധികൃത മസാജിങ് കേന്ദ്രങ്ങളുടെ കാർഡുകൾ അച്ചടിക്കുന്ന 4 പ്രസുകൾ അടപ്പിച്ചു
അനധികൃത മസാജ് സെന്ററുകളുടെ നമ്പറുകളിൽ വിളിക്കുന്നത് അപകടമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ദുബൈ: ദുബൈയിൽ അനധികൃത മസാജിങ് കേന്ദ്രങ്ങളുടെ കാർഡുകൾ അച്ചടിക്കുന്ന നാല് പ്രസുകൾ പൊലീസ് അടച്ചുപൂട്ടി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും നിയമ നടപടി നേരിടേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു. മസാജ് കാർഡുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും, അനധികൃത കേന്ദ്രങ്ങളിലെത്തുന്നവർ കൊള്ളയടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. . മസാജ് കാർഡുകളുമായി ബന്ധപ്പെട്ട മോശമായ രീതികളെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു. മോശം പ്രവണതകൾ ശ്രദ്ധയിൽ പെട്ടാൽ ടോൾഫ്രീ നമ്പറായ 901ലോ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

