യു.എ.ഇ സായുധസേനാ ഏകീകരണത്തിന്‍റെ 47 മത് വാർഷികം ആചരിച്ചു
വിവിധ എമിറേറ്റുകളുടെ സേനാ വിഭാഗങ്ങളെ ഒറ്റ കമാൻഡിന് കീഴിൽ കൊണ്ടുവന്നതിന്‍റെ വാർഷികമാണിത്

ദുബൈ: യു.എ.ഇ ഇന്ന് സായുധസേന ഏകീകരണത്തിന്‍റെ 47 മത് വാർഷികം ആചരിച്ചു. വിവിധ എമിറേറ്റുകളുടെ സേനാ വിഭാഗങ്ങളെ ഒറ്റ കമാൻഡിന് കീഴിൽ കൊണ്ടുവന്നതിന്‍റെ വാർഷികമാണിത്.
1976 മേയ് 6നാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സായുധ സേനയെ ഒരു കേന്ദ്ര കമാൻഡിനും പതാകക്കും കീഴിൽ ഏകീകരിച്ചത്. ഇതിന്‍റെ അനുസ്മരണമായാണ് എല്ലാ വർഷവും സായുധസേനാ ഏകീകരണ ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിജയകരമായ സൈനിക ദൗത്യങ്ങളും പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി ദിനാചരണത്തിൽ പ്രത്യേകമായ ചടങ്ങുകൾ ഒരുക്കി. സേനാ ഏകീകരണത്തിന്‍റെ കരാർ ഒപ്പിട്ട അബൂമുറൈഖയിൽ യു.എ.ഇ പ്രസിഡന്‍റ് സൈനിക തലവൻമാർക്കൊപ്പം പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ദിനാചരണത്തിൽ പങ്കെടുത്തു.
രാഷ്ട്ര ഏകീകരണം പോലെ പ്രധാനമായിരുന്നു സൈനിക ഏകീകരണവുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ സേനാ ഏകീകരണ ദിനത്തിന് ആശംസകൾ നേർന്നു.
Adjust Story Font
16

