Quantcast

യുഎഇയിൽ ഇത്രയധികം കോടീശ്വരന്മാരോ? ലോക നഗരങ്ങളെ പിന്നിലാക്കി ദുബൈക്കും വമ്പൻ നേട്ടം

'ബില്യണയർ സെൻസസ് 2026' റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്

MediaOne Logo

Web Desk

  • Updated:

    2026-08-31 10:35:09

Published:

31 Aug 2026 2:54 PM IST

യുഎഇയിൽ ഇത്രയധികം കോടീശ്വരന്മാരോ? ലോക നഗരങ്ങളെ പിന്നിലാക്കി ദുബൈക്കും വമ്പൻ നേട്ടം
X

അബൂദബി: യുഎഇയിൽ 52 ശതകോടീശ്വരന്മാർ താമസിക്കുന്നുണ്ടെന്ന് പുതിയ റിപ്പോർട്ട്. ഇവരുടെ ആകെ സ്വത്ത് 201 ബില്യൺ ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു. വെൽത്ത് റിസർച്ച് സ്ഥാപനമായ ആൾട്രാടാറ്റ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആ​ഗോള തലത്തിൽ കൂടുതൽ കോടീശ്വരൻമാരുള്ള പട്ടികയിൽ യുഎഇയും ഇടംപിടിച്ചു. 'ബില്യണയർ സെൻസസ് 2026' റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യുഎഇയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 1.9 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും മൊത്തം ആസ്തി 201 ബില്യൺ ഡോളറായി നിലനിൽക്കുന്നു. ലോകത്ത് ആകെയുള്ള 3,795 ശതകോടീശ്വരന്മാരിൽ 1.4 ശതമാനം പേരും യുഎഇയിലാണ് താമസിക്കുന്നത്. ലോകത്തിലെ ആകെ ശതകോടീശ്വര ആസ്തിയായ 15.1 ട്രില്യൺ ഡോളറിന്റെ 1.3 ശതമാനമാണ് യുഎഇയിലെ കോടീശ്വരന്മാരുടെ സമ്പത്ത്. ആഗോള പട്ടികയിൽ യുഎഇ 15-ാം സ്ഥാനത്താണ്. 59 ശതകോടീശ്വരന്മാരും ഉള്ള സൗദി അറേബ്യയാണ് തൊട്ടുമുന്നിൽ.

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ലോക നഗരങ്ങളിൽ ചൈനയിലെ ഷെൻഷെനൊപ്പം ദുബൈ എട്ടാം സ്ഥാനത്താണ്. 2025-ൽ 43 ശതകോടീശ്വരന്മാരാണ് ദുബൈയിൽ താമസിക്കുന്നത്. ന്യൂയോർക്ക്, ഹോങ്കോംഗ്, സാൻ ഫ്രാൻസിസ്കോ, ലണ്ടൻ, സിംഗപ്പൂർ, ലോസ് ആഞ്ചലസ്, ബീജിങ് എന്നിവയാണ് ദുബൈക്ക് മുന്നിലുള്ള നഗരങ്ങൾ. ബിസിനസ്, സാങ്കേതികവിദ്യ, ആഗോള നിക്ഷേപങ്ങളുടെ ലഭ്യത എന്നിവയാണ് ദുബൈ ഉൾപ്പെടെയുള്ള മുൻനിര നഗരങ്ങളിലേക്ക് സമ്പന്നരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

TAGS :

Next Story