Quantcast

2022ൽ ദുബൈയിലെത്തിയത്​ 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ; 99.2 കോടി ദിർഹമിന്‍റെ വരുമാനം

അമേരിക്കയിലെ മെഡിക്കൽ ടൂറിസം അസോസിയേഷൻ നേരത്തെ ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ ടൂറിസം കേന്ദ്രമായി ദുബൈയെ പ്രഖ്യാപിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-04-12 19:08:49.0

Published:

13 April 2023 12:12 AM IST

medical tourists, Dubai in 2022,uae
X

കഴിഞ്ഞ വർഷം ദുബൈയിൽ എത്തിച്ചേർന്നത് 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ. ആരോഗ്യ വിനോദസഞ്ചാരികൾ ആകെ 99.2 കോടി ദിർഹമാണ് യു.എ.ഇയില്‍ ചെലവിട്ടത്. ടൂറിസ്റ്റുകളിൽ 39 ശതമാനം പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 22 ശതമാനം യൂറോപ്പിൽ നിന്നും 21 ശതമാനം അറബ്, ഗൾഫ്​ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

ഉയർന്ന ഗുണമേന്മയുള്ള ചികിൽസ ലഭ്യമായതാണ്​ ദുബൈയെ അറബ്, അന്തർദേശീയ മേഖലയിൽ ആരോഗ്യ പരിപാലന രംഗത്ത്​ ഉന്നത നിലയിലെത്തിച്ചതെന്ന്​ അതോറിറ്റി ഡയറക്ടർ ജനറൽ അവദ്​ അൽ കിത്​ബി പറഞ്ഞു. ദുബൈയുടെ തന്ത്രപ്രധാനമായ സ്ഥാനം, സുരക്ഷ, അസാധാരണമായ അടിസ്ഥാന സൗകര്യങ്ങൾ, എന്നിവ മെഡിക്കൽ ടൂറിസം ഹബ്ബ് എന്ന നിലയിലെ വളർച്ചയുടെ ഘടകങ്ങളാണ്​.

2021നെ അപേക്ഷിച്ച്​ സാമാന്യം മികച്ച വളർച്ചയാണ്​ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്​. 6.3ലക്ഷം സന്ദർശകരാണ്​ 2021ൽ എമിറേറ്റിൽ എത്തിയിരുന്നത്​. ഇവർ ചിലവഴിച്ച തുക 73 കോടി ദിർഹമാണ്​. 26 കോടി ദിർഹമിന്‍റെ വളർച്ചയാണ്​ വരുമാനത്തിൽ ആകെ രേഖപ്പെടുത്തിയത്​. അമേരിക്കയിലെ മെഡിക്കൽ ടൂറിസം അസോസിയേഷൻ നേരത്തെ ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ ടൂറിസം കേന്ദ്രമായി ദുബൈയെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും മികച്ച 46 അന്താരാഷ്ട്ര മെഡിക്കൽ ടൂറിസം രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥനത്തായി യു.എ.ഇ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ഡെർമറ്റോളജി, ഡെന്‍റിസ്ട്രി, ഗൈനക്കോളജി എന്നിവയിലാണ്​ ഏറ്റവും കൂടുതൽ പേർ എമിറേറ്റിൽ ചികിൽസ തേടുന്നത്​. ഓർത്തോപീഡിക്, പ്ലാസ്റ്റിക് സർജറി, ഒഫ്താൽമോളജി, ഫെർട്ടിലിറ്റി ട്രീറ്റ്‌മെന്‍റ്​ എന്നി മേഖലകളിലേക്കും ചികിൽസക്ക്​ സന്ദർശകർ എത്തിച്ചേരുന്നുണ്ട്​.

TAGS :

Next Story