ദുബൈ തീരത്ത് ചരക്കുകപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് അപകടം
കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോകരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്.

ദുബൈ: ദുബൈ തീരത്ത് ചരക്കുകപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ബോട്ട് തകർന്ന് കടലിൽ മുങ്ങിയ എട്ടുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ദുബൈ പൊലീസ് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി.
ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിലേക്ക് വന്നിരുന്ന മത്സ്യബന്ധന ബോട്ടാണ് കാർഗോ ഷിപ്പുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പിളർന്നു. കപ്പൽ നിർത്തുന്നതിന് മുമ്പേ ബോട്ട് രണ്ട് നോട്ടിക്കൽ മൈൽ ഒഴുകിപോയിരുന്നെന്നും പൊലീസ് പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16