Quantcast

ചെറിയ പെരുന്നാൾ; യുഎഇയിൽ ഒമ്പത് ദിവസം അവധി

ഏപ്രിൽ 30 മുതൽ മെയ് ആറ് വരെ ഔദ്യോഗിക അവധിയെങ്കിലും അടുത്തദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ ഒമ്പത് ദിവസം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല.

MediaOne Logo

Web Desk

  • Published:

    23 April 2022 12:20 AM IST

ചെറിയ പെരുന്നാൾ; യുഎഇയിൽ ഒമ്പത് ദിവസം അവധി
X

യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഈദ് പ്രമാണിച്ച് ഒമ്പത് ദിവസം അവധി ലഭിക്കും. സ്വകാര്യമേഖലക്ക് അഞ്ചുദിവസമായിരിക്കും അവധി. റമദാൻ 29 മുതൽ അവധി ആരംഭിക്കും. ഷാർജ ഒമ്പത് ദിവസം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചു.

റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് നേരത്തേ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും യുഎഇ അവധി പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ സ്ഥാപനങ്ങൾക്ക് ഇത് ഒരാഴ്ചയാക്കാൻ യുഎഇ മന്ത്രിസഭ അനുമതി നൽകി. കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവ് നിലവിൽവന്ന ശേഷമുള്ള ആദ്യ പെരുന്നാൾ എന്ന നിലയിലാണ് ഒരാഴ്ച അവധി നൽകാൻ തീരുമാനിച്ചത്. ഏപ്രിൽ 30 മുതൽ മെയ് ആറ് വരെ ഔദ്യോഗിക അവധിയെങ്കിലും അടുത്തദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ ഒമ്പത് ദിവസം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല.

എന്നാൽ, ഷാർജ ഈ ഒമ്പത് ദിവസവും ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. ഒമ്പത് ദിവസത്തെ അവധി പിന്നിട്ട് മെയ് ഒമ്പതിന് തിങ്കളാഴ്ച മാത്രമേ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കൂ. റമദാൻ 30 പിന്നിട്ടാണ് പെരുന്നാൾ വരുന്നതെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊട്ടുമുന്നിലെ വാരാന്ത്യ അവധികൾ ഉൾപ്പെടെ തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും.

TAGS :

Next Story