Quantcast

യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ചത്​ 96 കമ്പനികൾ

യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

MediaOne Logo

Web Desk

  • Published:

    19 Sep 2023 5:35 PM GMT

violated the midday break law in the UAE
X

ദുബൈ: കനത്ത ചൂടിൽ നിന്ന്​ പുറം ജീവനക്കാർക്ക്​ ആശ്വാസം നൽകാനായി യു.എ.ഇ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ലംഘിച്ചത് 96 കമ്പനികൾ. 1,13,000 സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ്​ 96 കമ്പനികൾ നിയമം ലംഘിച്ചതായി ​കണ്ടെത്തിയത്​.

യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ മൂന്നു മാസത്തേക്കായിരുന്നു യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചിരുന്നത്​. ഇക്കഴിഞ്ഞ 15ന്​ നിയമം പിൻവലിച്ചു. വെയിലത്ത്​ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ​ഉച്ചയ്ക്ക്​ 12.30 മുതൽ മൂന്നു വരെ വിശ്രമം അനുവദിക്കണമെന്നായിരുന്നു നിർദേശം.

ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ആത്മാർഥമായി പ്രവർത്തിച്ച സ്വകാര്യ കമ്പനികൾക്കും പൊതുജനങ്ങൾക്കും​ നന്ദി പറയുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 19 വർഷമായി യുഎഇയിൽ ഉച്ചവിശ്രമം നടപ്പാക്കിവരുന്നുണ്ട്​. നിയമം ലംഘിച്ചാൽ 5,000 മുതൽ 50,000 ദിർഹം വരെയാണ്​ പിഴ.



TAGS :

Next Story