Quantcast

വയോധികർക്കും സ്ത്രീകൾക്കുമായി യുഎഇയിൽ ഒരു ന​ഗരം ഒരുങ്ങുന്നു

പ്രത്യേകം സൗകര്യങ്ങളോടെയാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്

MediaOne Logo

Gulf Desk

  • Updated:

    2026-10-28 09:31:10

Published:

28 Oct 2026 3:00 PM IST

വയോധികർക്കും സ്ത്രീകൾക്കുമായി യുഎഇയിൽ ഒരു ന​ഗരം ഒരുങ്ങുന്നു
X

ഷാർജ: ഷാർജയിൽ വയോധികർ, കുട്ടികൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേക സൗകര്യങ്ങളോടെയുള്ള ഇന്റ​ഗ്രേറ്റഡ് കെയർ സിറ്റി പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഖോർഫക്കാൻ റോഡിലാണ് പദ്ധതി നടപ്പാക്കുക. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സൗകര്യങ്ങളോടെയാണ് നഗരം രൂപകൽപ്പന ചെയ്യുന്നത്. വയോജനങ്ങൾക്കായി പരിചരണ കേന്ദ്രങ്ങൾ, ഫിസിയോതെറാപ്പി കേന്ദ്രങ്ങൾ, അൽ റുഷ്ദ് ഒയാസിസുകൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാകും. സ്ത്രീകളുടെ സംരക്ഷണ കേന്ദ്രം, ഇവന്റുകൾക്കായി വേദികൾ, കമ്മ്യൂണിറ്റി സെന്റർ, ഉദ്യാനങ്ങൾ, പള്ളികൾ എന്നിവയും ഇവിടെ ഒരുക്കും. വിവിധ ഇടങ്ങളിലായി 390 പാർക്കിങ് സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഇതിനുപുറമെ, കൽബയിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ടവറും റീക്രിയേഷണൽ പാർക്കും വികസിപ്പിക്കാൻ ശൈഖ് സുൽത്താൻ നിർദേശിച്ചു. സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കി അവർക്ക് വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനും സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story