Quantcast

കണ്ണൂർ കട്ടമ്പള്ളി സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ കട്ടമ്പള്ളി സ്വദേശി മുക്കണ്ണൻ താഴയിലയപുരയിൽ ബഷീറാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-12-19 09:06:01.0

Published:

19 Dec 2023 9:00 AM GMT

A native of Kannur Kattampally died in a car accident in Sharjah
X

ഷാർജ: കണ്ണൂർ കട്ടമ്പള്ളി സ്വദേശി മുക്കണ്ണൻ താഴയിലയപുരയിൽ ബഷീർ (47) ഷാർജ സജയിൽ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച്ച രാത്രി ജോലിക്ക് പോകവേ ഇദ്ദേഹം സഞ്ചരിച്ച സൈക്കിളിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഉടൻ ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഹംസ, മാതാവ് അസീമ, ഭാര്യ റസിയ. സജയിലെ ഒരു സ്‌ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനാണ് ബഷീർ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story