Quantcast

മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ അന്തരിച്ചു

കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    31 Oct 2025 2:50 PM IST

മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ അന്തരിച്ചു
X

ദുബൈ: മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ അന്തരിച്ചു. കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസാണ് മരിച്ചത്. 46 വയസായിരുന്നു. ഈമാസം 27 ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാത്രി കൊടിഞ്ഞി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഏറെക്കാലം ദുബൈ ഗോൾഡ് സൂഖിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 8 വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. മാതാവ്:ഖദീജ, ഭാര്യ:ജമീല, മക്കൾ: മുഹമ്മദ്‌ സിനാൻ (അബൂദബി),അബ്ദു റഹ്മാൻ,മുസമ്മിൽ,ഫാത്തിമ ശദ. സഹോദരങ്ങൾ: ഹമീദ് (ദുബൈ), ഇസ്മായിൽ (ഷാർജ), സുലൈഖ, റംല, മൈമൂന, പരേതരായ പി ഹസ്സൻ കുട്ടി, സഫിയ.

TAGS :

Next Story