Quantcast

കൗതുകക്കാഴ്ച, ഷാർജ പുസ്തകോത്സവത്തിൽ 1000 വർഷം പഴക്കമുള്ള ഖുർആൻ കാലി​ഗ്രഫിയുടെ അപൂർവ മാതൃക കാണാം

ടെഹ്റാനിൽ നിന്നുള്ള സഫീർ അർദേഹാൽ കിയോസ്കിലാണ് പ്രദർശനം

MediaOne Logo

Web Desk

  • Published:

    8 Nov 2025 4:09 PM IST

കൗതുകക്കാഴ്ച, ഷാർജ പുസ്തകോത്സവത്തിൽ 1000 വർഷം പഴക്കമുള്ള ഖുർആൻ കാലി​ഗ്രഫിയുടെ അപൂർവ മാതൃക കാണാം
X

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 1000 വർഷം പഴക്കമുള്ള ഖുർആൻ കാലിഗ്രാഫിയുടെ അപൂർവ മാതൃക കാണാം. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ടെഹ്‌റാനിൽ നിന്നുള്ള സഫീർ അർദേഹാൽ കിയോസ്‌കിലാണ് ഈ കൈയെഴുത്തുപ്രതി പ്രദർശിപ്പിച്ചിരിക്കുന്നത്. ഇബ്നുൽ ബവാബ് എന്നറിയപ്പെടുന്ന, വിഖ്യാത കാലിഗ്രാഫർ അബുൽ ഹസൻ അലി ഇബ്ൻ ഹിലാലാണ് ആയിരം വർഷങ്ങൾക്കുമുമ്പ് ഈ ഖുർആൻ കാലി​ഗ്രഫി എഴുതിയതെന്ന് പറയപ്പെടുന്നു. ഇതിന്റെ യഥാർഥ പകർപ്പ് അയർലൻഡിലെ ഡബ്ലിനിലുള്ള ചെസ്റ്റർ ബീറ്റി ലൈബ്രറിയിലുണ്ട്. നസ്ഖ് ലിപിയിലാണ് ഖുർആൻ എഴുതിയിരിക്കുന്നത്. ആദ്യകാല അറബിക് കാലി​ഗ്രഫിയുടെ സൗന്ദര്യവും സൗകുമാര്യതയും അടയാളപ്പെടുത്തുന്നതാണ് ഇബ്നുൽ ബവാബിന്റെ ഈ കാലി​ഗ്രഫി വിസ്മയം. 16 വരികളിലായി, മിനുസമാർന്ന അക്ഷരങ്ങളും തുല്യമായ അകലവും, കൃത്യതയുള്ള സ്ട്രോക്കുകളോടും കൂടിയ എഴുത്ത് സന്ദർശകർക്ക് വിരുന്നാവുകയാണ്.

TAGS :

Next Story