Quantcast

യു.എ.ഇ ഇന്ധന വിലയിൽ നേരിയ കുറവ്; പെട്രോളിന് രണ്ട് ഫിൽസ് കുറച്ചു

ഡീസൽ വില ലിറ്ററിന് 27 ഫിൽസ് കുറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-12-01 19:19:20.0

Published:

1 Dec 2022 6:09 PM GMT

യു.എ.ഇ ഇന്ധന വിലയിൽ നേരിയ കുറവ്; പെട്രോളിന് രണ്ട് ഫിൽസ് കുറച്ചു
X

യു.എ.ഇയിൽ ഇന്ന് മുതൽ പെട്രോൾ വിലയിൽ നേരിയ കുറവ് നിലവിൽ വന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ലിറ്ററിന് രണ്ട് ഫിൾസാണ് പെട്രോളിന് കുറഞ്ഞത്. എന്നാൽ ഡീസൽ വില ലിറ്ററിന് 27 ഫിൽസ് കുറഞ്ഞിട്ടുണ്ട്. നവംബറിൽ യു.എ.ഇയിലെ പെട്രോൾ വില കുത്തനെ ഉയർന്നതിനാൽ ഈ മാസവും വില ഉയരുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് ഇന്ധനവില നേരിയ തോതിലെങ്കിലും കുറച്ചു എന്ന ഊർജമന്ത്രാലയത്തിന്‍റെ പ്രഖ്യാപനം വന്നത്.

പെട്രോളിന്‍റെ വില ലിറ്ററിന് 3 ദിർഹം 32 ഫിൽസിൽ നിന്ന് 3 ദിർഹം 30 ഫിൽസാക്കി. സ്‌പെഷ്യൽ പെട്രോൾ ലിറ്ററിന് 3 ദിർഹം 18 ഫിൽസായി. 3 ദിർഹം 13 ഫിൽസ് വിലയുണ്ടായിരുന്ന ഇ-പ്ലസ് പെട്രോൾ വില ലിറ്ററിന് 3 ദിർഹം 11 ഫിൽസാക്കി. നവംബറിൽ 4.01 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് ഈമാസം 3 ദിർഹം 74 ഫിൽസ് നൽകിയാൽ മതി. അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ വരെ മൂന്നു മാസം കുറവ് രേഖപ്പെടുത്തി. ഇന്ധനവില കഴിഞ്ഞ മാസം ലിറ്ററിന് 29 ഫിൽസ് എന്ന നിലക്ക് വർധിച്ചിരുന്നു.
TAGS :

Next Story