മാധ്യമങ്ങളിലെ മോശം ഉള്ളടക്കങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ 'അമാൻ' ഡിജിറ്റൽ ആപ്പ്
യുഎഇ പാസ് വഴി അമാൻ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യാം

ദുബൈ: മാധ്യമങ്ങളിലെ മോശം ഉള്ളടക്കങ്ങൾ പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനും, അവ നേരിട്ട് റിപ്പോർട്ട് ചെയ്യാനും സൗകര്യമേർപ്പെടുത്തി യു.എ.ഇ മീഡിയകൗൺസിൽ. ‘അമാൻ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് ഇത്തരം ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുക.
തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ, സുരക്ഷിതമല്ലാത്ത കണ്ടന്റുകൾ, അനുചിതമായ പരസ്യങ്ങൾ എന്നിവയാണ് ആമൻ അപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുക.
ഉത്തരവാദിത്തമുള്ള മാധ്യമമേഖലയെ സൃഷ്ടിക്കാനാണ് ഈ ഉദ്യമമെന്ന് യു.എ.ഇ മീഡിയകൗൺസിൽ പറഞ്ഞു. അമാൻ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പൊതുജനങ്ങൾക്ക് മാധ്യമ ഉള്ളടക്കത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടാം. യു.എ.ഇ പാസ് വഴി ആമൻ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യാം. പരാതിക്കിടയാക്കിയ ഉള്ളടക്കത്തിന്റെ ലിങ്ക്, ചിത്രങ്ങൾ, വോയ്സനോട്ട് എന്നിവയെല്ലാം അമാൻ അപ്ലിക്കേഷനിലൂടെ അധികൃതർക്ക് പങ്കുവെക്കാനാകും.
Adjust Story Font
16

