Quantcast

യു എ ഇ ബഹുസ്വരതയുടെ അടയാളം; അബൂദബി അബ്രഹാമിക് ഹൗസ് തുറന്നു

മാർച്ച് മുതൽ വിനോദസഞ്ചാരികൾക്കും പ്രവേശിക്കാം

MediaOne Logo

Web Desk

  • Published:

    17 Feb 2023 6:40 PM GMT

യു എ ഇ ബഹുസ്വരതയുടെ അടയാളം; അബൂദബി അബ്രഹാമിക് ഹൗസ് തുറന്നു
X

അബൂദബി: യു എ ഇയുടെ ബഹുസ്വരതയുടെ അടയാളമായി അബ്രഹാമിക് ഫാമിലി ഹൗസ് തുറന്നു. മുസ്ലിം, ക്രിസ്ത്യൻ, ജൂത ആരാധനാലയങ്ങൾ ഉൾപ്പെട്ട സമുച്ചയമാണിത്. മാർച്ച് മുതൽ വിനോദസഞ്ചാരികൾക്കും അബ്രഹാമിക് ഫാമിലി ഹൗസിൽ പ്രവേശിക്കാം.

അബൂദബി സാദിയാത്ത് ദ്വീപിയാണ് മസ്ജിദും, ചർച്ചും, സിനഗോഗും ഉൾപ്പെട്ട അബ്രഹാമിക് ഫാമിലി ഹൗസ് നിർമിച്ചിരിക്കുന്നത്. സംഘർഷങ്ങൾക്ക് പകരം സഹവർത്തിത്വത്തിന്‍റെ സന്ദേശം പകരുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മാർച്ച് ഒന്നുമുതൽ വിനോദസഞ്ചാരികളടക്കം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വാസ്തുശില്പിയായ സർ ഡേവിഡ് അദ്ജയാണ് ഇത് രൂപകൽപന ചെയ്തത്.

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വിറ്റർ വഴിയാണ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്. പഠനത്തിനും സംവാദത്തിനും ആരാധനക്കും ഇവിടെ ഇടമുണ്ടാകും. എല്ലാ ദിവസവും രാവിലെ 10 മുതലാണ് സന്ദർശനം അനുവദിക്കുകയെന്നും സന്ദർശനത്തിന് മുൻകൂട്ടി ബുക്കിങ് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആരാധാനലയങ്ങളുള്ളതിനാൽ ഡ്രസ്കോഡ് പാലിക്കണം.

പുരുഷൻമാർ മുട്ടുമറയിക്കുന്ന ട്രൗസറും, തോൾ മറക്കുന്ന ഷർട്ടും ധരിക്കണം. സ്ത്രീകൾ തലമറക്കണം. സന്ദർശർക്ക് സ്കാർഫ് ഇവിടെ വിതരണം ചെയ്യും. സ്വന്തം മതവിശ്വാസത്തിന്റെ ഭാഗമല്ലാത്ത ആരാധനാലയങ്ങളിലും ഇവിടെ അതിഥിയായി പ്രവേശിക്കാം.

TAGS :

Next Story