അബൂദബിയിൽ 10 വെർട്ടിപോർട്ടുകൾ നിർമിക്കും
നിർമാണം അടുത്ത വർഷം പൂർത്തിയാക്കും

അബൂദബി: അബൂദബി എയർപോർട്ടുകളിൽ എയര്ടാക്സികള്ക്കും ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ് എയര്ക്രാഫ്റ്റുകൾക്കുമായി 10 വെർട്ടിപോർട്ടുകൾ നിർമിക്കാൻ ധാരണ. വിവിധ എമിറേറ്റുകൾക്കിടയിലെ വ്യോമഗതാഗതം ഇതുവഴി മെച്ചപ്പെടുമെന്ന് അബൂദബി വിമാനത്താവളങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എലീന സോർലിനി അറിയിച്ചു. യു.എസ് കമ്പനിയായ ആര്‍ചര്‍ ഏവിയേഷനുമായി സഹകരിച്ചാണ് യുഎഇയിൽ എയര്‍ ടാക്സി സർവിസ് ആരംഭിക്കുന്നത്.
അടുത്ത വര്‍ഷം മുതൽ എയര്‍ടാക്സികള്‍ പ്രവര്‍ത്തനം തുടങ്ങും. അടുത്ത വര്‍ഷം അവസാന പാദത്തില്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റുകളുടെ പ്രവർത്തനത്തിനുള്ള അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്. അല്‍ ബത്തീൻ വിമാനത്താവളത്തിനുള്ളില്‍ ഇതിനകം വെര്‍ട്ടിപോര്‍ട്ടുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എലീന സോര്‍ലിനി പറഞ്ഞു.
Adjust Story Font
16

