Quantcast

പൊതുസ്ഥലത്ത് ജങ്ക് ഫുഡ് പരസ്യങ്ങൾ വേണ്ട; വിലക്കുമായി അബൂദബി

പരസ്യം പോഷകമൂല്യമുള്ള ഭക്ഷണത്തിന് മാത്രം

MediaOne Logo

Web Desk

  • Published:

    27 Feb 2026 10:45 PM IST

Abu Dhabi bans junk food advertisements in public places
X

അബൂദബി: യുഎഇ തലസ്ഥാനമായ അബൂദബിയിൽ പൊതുസ്ഥലത്ത് ജങ്ക് ഫുഡ് പരസ്യങ്ങൾ നിരോധിച്ചു. അനാരോഗ്യകരമായ ഭക്ഷണം, പാനീയം എന്നിവയുടെ പരസ്യങ്ങൾ വഴിയോരത്തെ കെട്ടിടത്തിലോ വാഹനങ്ങളിലോ പ്രദർശിപ്പിക്കാൻ പാടില്ല. ബ്രാൻഡ് നെയിം മാത്രമായും പരസ്യം ചെയ്യാൻ അനുവദിക്കില്ല.

അമിതവണ്ണം, ഹൃദ്രോഗം എന്നിവക്ക് കാരണമായേക്കാവുന്ന ജങ്ക് ഫുഡിന്റെ പ്രചാരണത്തിന് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുകയാണ് അബൂദബി. പോഷക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭക്ഷ്യോൽപന്നങ്ങളുടെ പരസ്യം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കൂ. അബൂദബി പബ്ലിക് ഹെൽത്ത് സെന്ററിന് കീഴിൽ ഭക്ഷണത്തിന്റെ പോഷകമൂല്യം കണക്കാക്കുന്ന സംവിധാനമായ SEHHI യുടെ എ, ബി ഗ്രേഡ് ലഭിക്കുന്ന ഭക്ഷണപദാർഥങ്ങൾക്ക് മാത്രമേ പൊതുസ്ഥലത്ത് പരസ്യം ചെയ്യാനാകൂ. സി, ഡി, ഇ ഗ്രേഡ് ലഭിക്കുന്ന ഭക്ഷ്യോൽപന്നങ്ങൾക്ക് പൊതുസ്ഥലത്ത് പരസ്യം അനുവദിക്കില്ല. ബിൽഡിങുകൾ, ബിൽബോർഡുകൾ, ബസുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടാക്‌സികൾ, പൊതുസ്ഥലത്തെ ബഞ്ചുകൾ, ഡെലിവറി വാഹനങ്ങൾ എന്നിവയിലൊന്നും അനാരോഗ്യകരമായ ഭക്ഷണത്തിന്റെ പരസ്യം പതിക്കാൻ പാടില്ല.

അബൂദബിയിൽ ലൈസൻസുള്ള പരസ്യ ഏജൻസികൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, ഭക്ഷ്യോൽപന്ന ബ്രാൻഡുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഗ്രോസറികൾ എന്നിവക്കെല്ലാം ഈ നിയമം ബാധകമായിരിക്കും. ഭക്ഷ്യോൽപന്ന കമ്പനികൾക്ക് അവരുടെ ബ്രാൻഡ് നെയിം മാത്രമായി പരസ്യം ചെയ്യാൻ അനുവദിക്കില്ല. പരസ്യത്തിന്റെ 30 ശതമാനം സ്ഥലത്ത് ഭക്ഷ്യോൽപന്നം പ്രദർശിപ്പിച്ചിരിക്കണം. ഭക്ഷണത്തിന്റെ പോഷകമൂല്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരസ്യം പതിക്കാൻ അനുമതി ലഭിക്കൂ.

TAGS :

Next Story