അബൂദബി സ്‌ഫോടനം: മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരാണ് (42) മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-25 18:11:14.0

Published:

25 May 2022 1:47 PM GMT

അബൂദബി സ്‌ഫോടനം: മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു
X

അബൂദബി: ഗ്യാസ് സ്‌ഫോടനത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരാണ് (42) മരിച്ചത്. ഇദ്ദേഹത്തിന്റെ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു.

അബുദബി നഗരത്തിലെ മലയാളി റെസ്റ്റോറന്റിലായിരുന്നു ഗ്യാസ് സിലിണ്ടർ സ്‌ഫോടനമുണ്ടായത്. മരിച്ചവരിൽ ഇന്ത്യക്കാരൻ ഉൾപ്പെടുന്നതായി എംബസി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അബൂദബിയിലെ മലയാളി റെസ്റ്റോറൻറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചത്. സംഭവത്തിൽ 120 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.

ഉച്ചക്ക് ഒരുമണിയോടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയർ റെസ്റ്റോറൻറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് അബൂദബി പൊലീസ് അറിയിച്ചു.

രണ്ടുതവണ സ്ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആറ് കെട്ടിടങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ട്. സ്‌ഫോടനത്തെ തുടർന്ന് വലിയ ശബ്ദം കേട്ടതായും ജനാലകൾ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാർ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങൾ കേട്ടെന്ന് സമീപവാസികൾ വെളിപ്പെടുത്തി. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്.



TAGS :

Next Story