Quantcast

അബൂദബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ 'ഇൻസൈറ്റ് 2023' സമ്മർ ക്യാംപ് ഒരുക്കുന്നു

MediaOne Logo

Web Desk

  • Published:

    5 July 2023 11:02 PM IST

Insight 2023 Summer Camp
X

കെ.ജി തലം മുതൽ ഗ്രാജ്വേഷൻ തലം വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി അബൂദബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഇൻസൈറ്റ് സമ്മർ ക്യാംപ് സംഘടിപ്പിക്കുന്നു.

മഞ്ചേരി കെ.എ.എച്ച്.എം യൂണിറ്റി വിമൻസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. വി ഹിക്മത്തുള്ള ക്യാമ്പ് നയിക്കും. വിവിധ സെഷനുകളിലായി മുപ്പതോളം ഫാക്കൽറ്റികൾ ക്യാംപിൽ സംബന്ധിക്കും.

സർഗാത്മകത, ഭാവന, വായന, സഹാനുഭൂതി തുടങ്ങിയ മാനുഷിക ഗുണങ്ങൾക്കു മുൻഗണന നൽകുന്ന വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാംപ് പത്തു ദിവസം നീണ്ടു നിൽക്കും. 2023 ജൂലൈ 07 മുതൽ 16 കൂടിയ ദിവസങ്ങളിൽ വൈകുന്നേരം 05:30 മുതൽ 09:30 വരെ അബൂദബി ഇസ്ലാമിക് സെന്ററിൽ ആണ് ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്.

അബൂദബി സിറ്റിയിൽ നിന്നും ബനിയാസ്, മുസ്സഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 02-6424488, 0501195750 , 0501676745 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

TAGS :

Next Story