കോർണിഷിൽ വെള്ളംകളി; യുഎഇ അന്താരാഷ്ട്ര ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പ് ജനു.17,18 തിയ്യതികളിൽ
നാല് രാജ്യങ്ങളിൽ നിന്നുള്ള 12 ബോട്ടുകൾ മത്സരിക്കും

ദുബൈ: യുഎഇ അന്താരാഷ്ട്ര ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പ് ജനുവരി17,18 തിയ്യതികളിൽ നടക്കുമെന്ന് അബൂദബി മറൈൻ സ്പോർട്സ് ക്ലബ് പ്രഖ്യാപിച്ചു. മറൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി അബൂദബി കോർണിഷിലാണ് ഈ ആവേശകരമായ മത്സരങ്ങൾ നടക്കുക.
എലൈറ്റ് സ്പീഡ്ബോട്ട് റേസർമാരുടെ പങ്കാളിത്തത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. യുഎഇ, സൗദി അറേബ്യ, സുഡാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള 12 ബോട്ടുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
Next Story
Adjust Story Font
16

