മഞ്ഞവര മറികടന്ന് വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി അബൂദബി പൊലീസ്
ഗതാഗതക്കുരുക്ക് മറികടക്കുന്നതിനായി യാതൊരു കാരണവശാലും ഹാർഡ് ഷോൾഡർ ഉപയോഗിക്കാൻ പാടില്ല

അബൂദബി: റോഡരികിലെ മഞ്ഞവര (ഹാർഡ് ഷോൾഡർ) മറികടന്ന് വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. നിയമം ലംഘിക്കുന്നവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിൽ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകുന്നതിനായി നീക്കിവെച്ചിട്ടുള്ളതാണ് 'ഹാർഡ് ഷോൾഡർ' എന്നറിയപ്പെടുന്ന ഈ ഭാഗം.
ഗതാഗതക്കുരുക്ക് മറികടക്കുന്നതിനായി യാതൊരു കാരണവശാലും ഹാർഡ് ഷോൾഡർ ഉപയോഗിക്കാൻ പാടില്ല. മഞ്ഞവര മറികടന്ന് വാഹനമോടിക്കുന്നവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടാണ് അബൂദബി പൊലീസ് ബോധവൽക്കരണവും മുന്നറിയിപ്പും നൽകിയത്. ഈ പാത ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്നും, അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പോകുന്ന ആംബുലൻസുകളുടെയും പൊലീസിന്റെയും വഴി തടസ്സപ്പെടുത്തുന്നതിന് ഇത് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Adjust Story Font
16

