അബൂദബി റോഡ് ടോൾ സമയത്തിൽ മാറ്റം
സ്വകാര്യ വാഹനങ്ങൾക്ക് ഇനി ടോൾ കാപ്പ് ഉണ്ടാകില്ല
അബൂദബി: സെപ്റ്റംബർ 1 മുതൽ അബൂദബിയിൽ റോഡ് ടോൾ നൽകേണ്ട സമയം രണ്ട് മണിക്കൂർ കൂടി ഏർപ്പെടുത്തും. പുതുക്കിയ സമയക്രമം അനുസരിച്ച്, വൈകുന്നേരം 3 മുതൽ 7 വരെ ഡ്രൈവർമാർ ടോൾ നൽകണം. നിലവിൽ വൈകുന്നേരം 5 മുതൽ 7 വരെയാണ് സമയം. രാവിലത്തെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അതേസമയം, സ്വകാര്യ വാഹനങ്ങൾക്ക് ഇനിമുതൽ ടോൾ കാപ്പ് ഉണ്ടാകില്ല. ദിവസം പരമാവധി 16 ദിർഹം, മാസം 200 ദിർഹം എന്ന ഇളവിനിയില്ല.
Next Story
Adjust Story Font
16

