Quantcast

അബൂദബിയിൽ കഴിഞ്ഞ വർഷം പിടികൂടിയത് 1.2 ബില്യന്റെ ലഹരി വസ്തുക്കൾ

അബൂദബിയുടെ വിവിധ മേഖലയിൽ ലഹരിവസ്തുക്കൾ എത്തിക്കാനും രാജ്യത്തേക്ക് കടത്താനുമായി നടന്ന ശ്രമങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    24 Feb 2022 9:12 PM IST

അബൂദബിയിൽ കഴിഞ്ഞ വർഷം പിടികൂടിയത് 1.2 ബില്യന്റെ ലഹരി വസ്തുക്കൾ
X

കഴിഞ്ഞവർഷം അബൂദബിയിൽ മാത്രം 1.2 ശതകോടി ദിർഹമിന്റെ ലഹരിമരുന്നുകൾ പിടിച്ചെടുത്തതായി പൊലീസിന്റെ കണക്കുകൾ. 2.9 ടൺ ലഹരിമരുന്നും 14 ലക്ഷം ലഹരി ക്യാപ്‌സൂളുകളും ഇക്കാലയളവിൽ പൊലീസ് പിടിച്ചെടുത്തു. അബൂദബിയിലെ ലഹിരവേട്ട ശക്തമാക്കാനെടുത്ത നടപടികളുടെ ഭാഗമായാണ് കഴിഞ്ഞവർഷം വൻലഹരി വേട്ടകൾ നടന്നതെന്ന് 1.2 ശതകോടി ദിർഹമിന്റെ ലഹരിമരുന്നുകൾ പിടികൂടിയതെന്ന് അബൂദബി പൊലീസിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാശിദി പറഞ്ഞു.

അബൂദബിയുടെ വിവിധ മേഖലയിൽ ലഹരിവസ്തുക്കൾ എത്തിക്കാനും രാജ്യത്തേക്ക് കടത്താനുമായി നടന്ന ശ്രമങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും വഴിതെറ്റിക്കാനും നടന്ന ശ്രമങ്ങളെ കൂടി അതിജീവിച്ചാണ് വിവിധയിടങ്ങളിൽ നിന്ന് ലഹരികടത്തു സംഘത്തിൽപെട്ടവരെ പിടികൂടിതെന്ന് പൊലീസ് വാർത്താകുറിപ്പിൽ പറഞ്ഞു. 2.9 ടൺ ലഹരിമരുന്നും 14 ലക്ഷം ലഹരി ക്യാപ്‌സൂളുകളും ഇക്കാലയളവിൽ പൊലീസിന് പിടിച്ചെടുക്കാനും കഴിഞ്ഞു.


TAGS :

Next Story