Quantcast

കോവിഡ് രോഗികളെ തിരിച്ചറിയാൻ സഹായിക്കുന്ന ഇ.ഡി.ഇ സ്‌കാനറുകൾ വ്യാപകമാക്കാനൊരുങ്ങി അബൂദബി

വൈറസ് ബാധ ശരീരത്തിലെ വൈദ്യുതകാന്ത തരംഗത്തിലുണ്ടാക്കുന്ന മാറ്റം തിരിച്ചറിയുന്ന നൂതന സംവിധാനമാണിത്

MediaOne Logo

Web Desk

  • Published:

    29 Jun 2021 6:15 PM GMT

കോവിഡ് രോഗികളെ തിരിച്ചറിയാൻ സഹായിക്കുന്ന ഇ.ഡി.ഇ സ്‌കാനറുകൾ വ്യാപകമാക്കാനൊരുങ്ങി അബൂദബി
X

കോവിഡ് രോഗികളെ തിരിച്ചറിയാൻ സഹായിക്കുന്ന ഇ.ഡി.ഇ സ്‌കാനറുകൾ വ്യാപകമാക്കാനൊരുങ്ങി അബൂദബി സർക്കാർ. ഇ.ഡി.ഇ സ്‌കാനറുകളുടെ പ്രവർത്തനം വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അബൂദബിയിൽ ആഗസ്റ്റ് 20 മുതൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരും.

വാക്‌സിനേഷൻ ശക്തമാക്കി പൊതുജീവിതം സജീവമാക്കാൻ തയാറെടുക്കുകയാണ് യു.എ.ഇ തലസ്ഥാന നഗരമായ അബൂദബി. ആഗസ്റ്റ് 20 മുതൽ മിക്ക പൊതു ഇടങ്ങളിലും പ്രവേശനം വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാക്കും. ഈ സമയം കൊണ്ട് 93 ശതമാനം പേർക്കും വാക്‌സിൻ നൽകും.

സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ജിം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിലെല്ലാം ഈ നിയന്ത്രണമുണ്ടാകും. ഇളവ് 15 വയസിന് താഴെയുള്ള കുട്ടികൾക്കും, നിയമപരമായി വാക്‌സിൻ ഇളവ് സർട്ടിഫിക്കറ്റ് നേടിയവർക്കും മാത്രമാണ്. ഇതോടൊപ്പം, അബൂദബിയുടെ പ്രധാനമേഖലകളിൽ കോവിഡ് രോഗികളെ തിരിച്ചറിയുന്ന ഇ.ഡി.ഇ സ്‌കാനറുകൾ വ്യാപകമാക്കും. വൈറസ് ബാധ ശരീരത്തിലെ വൈദ്യുതകാന്ത തരംഗത്തിലുണ്ടാക്കുന്ന മാറ്റം തിരിച്ചറിയുന്ന നൂതന സംവിധാനമാണിത്. ഇതിന്റെ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. സ്‌കാനർ വഴിയുള്ള രോഗനിർണയത്തിന് 83 ശതമാനം കൃത്യതയുണ്ടെന്നാണ് കണ്ടെത്തൽ. ദുബൈ അതിർത്തിയായ ഖന്തൂത്ത്, യാസ് ഐലന്റ്, മുസഫ എന്നിവിടങ്ങളിൽ ഈ സ്‌കാനറുകൾ വ്യാപകമാക്കും.

അതിനിടെ പെരുന്നാൾ അവധിക്ക് യാസ് ഐലന്റിൽ വിപുലമായ സംഗീത പരിപാടികൾ അബൂദബി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു. ഇവിടെയും വാക്‌സിൻ എടുത്ത് 28 ദിവസം പിന്നിട്ടവർക്ക് മാത്രമാകും പ്രവേശനം.

TAGS :

Next Story