Quantcast

അബുദബിയിലേക്കുള്ള വിമാനസര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

യു.എ.ഇയിലേക്കുള്ള ഫ്‌ളൈ ദുബൈ സര്‍വീസുകള്‍ക്ക് മാറ്റമില്ലെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    6 Aug 2021 4:44 PM IST

Etihad Airways is set to recruit hundreds of pilots and staff
X

അബുദബിയിലേക്കുള്ള വിമാനസര്‍വീസുകള്‍ നാളെ മുതല്‍ ഭാഗികമായി പുനരാരംഭിക്കും. എയര്‍ ഇന്ത്യയും ഇത്തിഹാദും നാളെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും അബുദബിയിലേക്ക് വിമാനസര്‍വീസ് ഉണ്ടാവും.

യു.എ.ഇയിലേക്കുള്ള ഫ്‌ളൈ ദുബൈ സര്‍വീസുകള്‍ക്ക് മാറ്റമില്ലെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോവില്ലെന്ന് ഫ്‌ളൈ ദുബൈ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ ചില വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാണെന്ന് കൊച്ചിക്ക് ബാധകമല്ലെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

TAGS :

Next Story