അബൂദബി ഇന്റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കം
172 രാജ്യങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം പേരെത്തും

അബൂദബി: യുഎഇയിലെ അബൂദബി ഇന്റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ ആൻഡ് കോൺഫറൻസിന് (ADIPEC 2025) തുടക്കം. നവംബർ മൂന്ന് മുതൽ ആറ് വരെയാണ് പരിപാടി. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ പരിപാടികളിലൊന്നായ ADIPEC 2025 അബൂദബിയിലെ ADNEC സെന്ററിലാണ് നടക്കുന്നത്. ആഗോള ഊർജ്ജ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിക്കെത്തും.
ADNOC ആണ് പരിപാടിയുടെ സംഘാടകർ. 172 രാജ്യങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. 2,250 കമ്പനികളും വ്യവസായം, നിക്ഷേപം, നവീകരണം, നയം എന്നീ രംഗങ്ങളിൽ നിന്നുള്ള 1,800 പ്രഭാഷകരും പങ്കെടുക്കും. കോൺഫറൻസിൽ പങ്കെടുക്കാൻ യുഎസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയും നാഷണൽ എനർജി ഡോമിനൻസ് കൗൺസിൽ ചെയർമാനുമായ ഡഗ് ബർഗടക്കമുള്ളവർ രാജ്യത്ത് എത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16

