Quantcast

റസിഡന്‍റ്​സ് ​വിസയില്ലാതെ പുതിയ ജീവനക്കാരെ ജോലിക്ക്​ നിർത്തരുതെന്ന് നിർദേശം

യു.എ.ഇ മാനവവിഭവശേഷി​ മന്ത്രാലയത്തിന്‍റെതാണ് നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-02-16 17:39:32.0

Published:

16 Feb 2023 11:06 PM IST

റസിഡന്‍റ്​സ് ​വിസയില്ലാതെ പുതിയ ജീവനക്കാരെ ജോലിക്ക്​ നിർത്തരുതെന്ന് നിർദേശം
X

ദുബൈ എമിഗ്രേഷനിൽ നിന്ന് റസിഡൻസ് വിസ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ ജീവനക്കാരെ ജോലിക്ക്​ അനുവദിക്കരുതെന്ന് ​സ്വകാര്യ സ്ഥാപനങ്ങൾക്ക്​ നിർദേശം. യു.എ.ഇ മാനവവിഭവശേഷി, സ്വദേശിവത്കരണ വകുപ്പ്​മന്ത്രാലയം വെബ്​സൈറ്റ്​ മുഖേനയാണ്​​ ഇക്കാര്യം വ്യക്തമാക്കിയത്​.

ഇനിഷ്യൽ വർക്ക് പെർമിറ്റ് ലഭിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രംസ്ഥാപനങ്ങൾ പുതിയ ജീവനക്കാരെ ജോലി ആരംഭിക്കാൻ അനുവദിക്കരുതെന്നാണ്​ അധികൃതർ വ്യക്​തമാക്കുന്നത്​. വർക്​പെർമിറ്റ് ​പുതിയ ജീവനക്കാരന് റെസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് താൽക്കാലികമായി മാത്രം നൽകുന്ന ഒന്നാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ചോദ്യങ്ങൾക്ക്​ മറുപടി നൽകുന്നതിന്‍റെ ഭാഗമായാണ്​ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്​തത വരുത്തിയത്​. വർക്ക്പെർമിറ്റിന് നൽകുന്ന അപേക്ഷകൾ അംഗീകരിക്കുന്നതിന് തൊഴിലുടമകൾ പാലിക്കേണ്ട അഞ്ച് പ്രധാന വ്യവസ്ഥകളും മന്ത്രാലയം വിശദീകരിച്ചു.

1. ഉടമയും തൊഴിലാളിയുംതമ്മിലുള്ള തൊഴിൽ ബന്ധത്തെ സൂചിപ്പിക്കുന്ന രണ്ട് കക്ഷികളും ഒപ്പിട്ട വർക്ക് ഓഫർ സമർപ്പിക്കണം.

2. ജീവനക്കാരന്മറ്റൊരു കമ്പനിയിൽ നിലവിലുള്ള വർക്ക് പെർമിറ്റോ കാർഡോ ഇല്ലെന്ന് പരിശോധിക്കണം.

3. ജീവനക്കാരന് 18 വയസും അതിനുമുകളിലും പ്രായമുണ്ടെന്ന് ഉറപ്പാക്കണം.

4. സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിന് ആനുപാതികമായ ജോലിയായിരിക്കണംജീവനക്കാരന് നൽകേണ്ടത്​.

5. രാജ്യത്തെ അംഗീകൃത ബാങ്കുകളിലൊന്ന് മുഖേന മന്ത്രാലയത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽഓരോ ജീവനക്കാരനും 3,000 ദിർഹം ബാങ്ക് ഗ്യാരണ്ടി നൽകണം ​. ജോലി പെർമിറ്റിന്​അപേക്ഷിക്കുമ്പോൾ ആവശ്യമായ പ്രൊഫഷണൽ യോഗ്യതയോ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്​തമാക്കി.

TAGS :

Next Story