Quantcast

പണി കുറയും, ജോലി കിട്ടും; വർക്ക് പെർമിറ്റുകൾ വേ​ഗത്തിലാക്കാൻ എഐ സംവിധാനം 'ഐ'

എഐ ഏജന്റ് രേഖകൾ പരിശോധിക്കും

MediaOne Logo

Web Desk

  • Published:

    16 Oct 2025 4:13 PM IST

AI-system to handle UAE work permit applications, reduce human intervention
X

ദുബൈ: യുഎഇയിൽ വർക്ക് പെർമിറ്റുകളുടെ അപേക്ഷ വേ​ഗത്തിലാക്കാൻ എഐ ഓട്ടോമാറ്റഡ് സംവിധാനം ഐ വരുന്നു. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ്(MoHRE) സംവിധാനം ആരംഭിച്ചത്. ഇതോടെ മനുഷ്യ ഇടപെടലുകൾ കുറച്ച് അപേക്ഷ വേ​ഗത്തിലാക്കാൻ സാധിക്കും. എഐ ഏജന്റ് വഴി വ്യക്തി​ഗത ഫോട്ടോകൾ, പാസ്പോർട്ടുകൾ, അക്കാദമിക് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകൾ സിസ്റ്റം സ്വയം പരിശോധിക്കും. അവയുടെ കൃത്യതയും ആധികാരികതയും ഉറപ്പാക്കും.

വിവരങ്ങൾ സ്വയം വിശകലനം ചെയ്ത് ക്രോസ്-ചെക്ക് ചെയ്യുന്നതിലൂടെ, അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും പിഴവുകൾ കുറയ്ക്കുകയും ചെയ്യുന്നു. ജൈടെക്സ് ഗ്ലോബൽ 2025-ൽ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രാലയം ഈ സംവിധാനം അവതരിപ്പിച്ചത്. സർക്കാർ സേവനങ്ങളിൽ AI പ്രയോഗിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പായും മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചു.

മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് തൊഴിലിന്റെ സ്വഭാവമനുസരിച്ച് 13 തരം വർക്ക് പെർമിറ്റുകളാണ് നൽകുന്നത്. തൊഴിൽ നിയമമനുസരിച്ച് യുഎഇയിൽ ജോലി ചെയ്യാൻ വർക്ക് പെർമിറ്റുകൾ ആവശ്യമാണ്. അപേക്ഷകർ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ, എൻട്രി പെർമിറ്റ്, തൊഴിൽ കരാറിന്റെ പകർപ്പ്, ബാധകമെങ്കിൽ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെ നിരവധി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.

TAGS :

Next Story