യുഎഇ സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ ഇനി എ.ഐ
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തി

ദുബൈ: സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ എ.ഐ. പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. ഫെഡറൽ ഗവർമെന്റ് സ്ട്രാറ്റജിക് പ്ലാൻ എന്ന പേരിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് പദ്ധതി പ്രഖ്യാപിച്ചത്. മികച്ചതും വേഗതയേറിയതും കാര്യക്ഷമവുമായ സർക്കാറിനെ സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദൈർഘ്യമേറിയ നടപടിക്രമങ്ങൾ ഇല്ലാതാക്കി ഉപഭോക്താക്കളിലേക്ക് ഏറ്റവും വേഗത്തിൽ എത്തിച്ചേരുന്നതിനുള്ള സംവിധാനമായിരിക്കുമിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമിത ബുദ്ധി ഇതിനകം യു.എ.ഇ സർക്കാറിൽ സംയോജിപ്പിച്ചിട്ടുണ്ട്. നിയമ മേഖലക്കായി ഈ സാങ്കേതിക വിദ്യ നിലവിൽ ഉപയോഗിക്കുന്നുണ്ട്. മന്ത്രിസഭ ഉൾപ്പെടെ ഉന്നത സമിതികളിൽ ഉപദേശക അംഗമായി നിർമിത ബുദ്ധിയെ നിയോഗിക്കുമെന്ന് യു.എ.ഇ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാലയങ്ങളിൽ കിന്‍റർഗാർട്ടൻ മുതൽ എ.ഐ പഠിപ്പിക്കുന്ന ലോകത്തെ ആദ്യ രാജ്യം കൂടിയാണ് യു.എ.ഇ.
Adjust Story Font
16

