Quantcast

എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക്​ അബൂദബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക്​ വരാമെന്ന്​ എയർ ഇന്ത്യ എക്സ്പ്രസ്

മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം.

MediaOne Logo

Web Desk

  • Published:

    9 Sep 2021 5:36 PM GMT

എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക്​ അബൂദബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക്​ വരാമെന്ന്​ എയർ ഇന്ത്യ എക്സ്പ്രസ്
X

യു.എ.ഇയിലെ എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക്​ അബൂദബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക്​ വരാമെന്ന്​ എയർ ഇന്ത്യ എക്സ്പ്രസ്​ അധികൃതർ. അബൂദബി വിസക്കാരെ മാത്രമായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്​. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം.

പുതിയ നിർദേശം വന്നതോടെ ദുബൈയിലും ഷാർജയിലും വിസയുള്ളവർക്ക്​ നേരിട്ട്​ അബൂദബിയിൽ ഇറങ്ങാം. മറ്റ്​ എമിറേറ്റുകളിൽ നിന്ന്​ വിസയെടുക്കുന്ന സന്ദർശക വിസക്കാർക്കും അബൂദബിയിലിറങ്ങാൻ സാധിക്കും.

യാത്രക്കാർ ഐ.സി.എയുടെ അനുമതി നേടിയിരിക്കണം. തുടർന്ന്​ ഐ.സി.എയുടെ സ്​മാർട്ട്​ രജിസ്​ട്രേഷൻ വെബ്​സൈറ്റിലും രജിസ്​റ്റർ ചെയ്യണം. യാത്രക്ക്​ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ പരിശോധന ഫലം ഹാജരാക്കണം.

വിമാനത്താവളത്തിൽ നിന്നെടുത്ത റാപിഡ്​ പരിശോധന ഫലവും വേണം. അബൂദബി വിമാനത്താവളത്തിലും കോവിഡ്​പരിശോധന നടത്തണം. വാക്​സിനെടുത്തവർ അബൂദബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധന നടത്തണം. എന്നാൽ, ക്വാറ​ൻറീൻ ആവശ്യമില്ല.

വാക്​സിനെടുക്കാത്തവർക്ക്​ പത്ത്​ ദിവസം ക്വാറൻറീൻ വേണം. 16 വയസിൽ താഴെയുള്ളവർക്ക്​ ഈ നിബന്ധനകളൊന്നും ബാധകമല്ലെന്നും പുതിയ സർക്കുലറിൽ പറയുന്നു

TAGS :

Next Story