കഴിഞ്ഞവർഷം അജ്മാനിൽ പൊതുഗതാഗത ബസുകളുടെ ഉപയോക്താക്കളിൽ 1.97% വർധന
ആകെ ഉപയോക്താക്കൾ 39,36,406

ദുബൈ: കഴിഞ്ഞ വർഷം അജ്മാനിൽ പൊതുഗതാഗത ബസുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 1.97% വർധന. 2025-ൽ ബസുകൾ ഉപയോഗിച്ചവരുടെ എണ്ണം ആകെ 39,36,406 ആയി ഉയർന്നു. ആഭ്യന്തരവും പുറത്തുമായ റൂട്ടുകളിലായാണ് ഈ ഉപയോഗം നടന്നത്. പൊതു ഗതാഗത സംവിധാനത്തിൽ 7 ആഭ്യന്തര ലൈനുകളും പുറത്തേക്കുള്ള 4 ലൈനുകളും ഉൾപ്പെടുന്നുവെന്ന് അജ്മാൻ ഗതാഗത വകുപ്പ് വിശദീകരിച്ചു.
പൊതു ഗതാഗത ബസുകളുടെ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നത് സേവനങ്ങളുടെ ഗുണനിലവാരത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തെ എടുത്തുകാട്ടുന്നുവെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആന്റ് ലൈസൻസിങ് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ സമി അലി അൽ ജല്ലാഫ് പറഞ്ഞു.
Next Story
Adjust Story Font
16

