Quantcast

അൽ ബിർ ഇസ്‌ലാമിക് പ്രീ സ്‌കൂൾ ഉദ്ഘാടനം ചെയ്തു

സംസ്‌കാര ബോധമുള്ള കുരുന്നുകളെ വാർത്തെടുക്കണമെന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ

MediaOne Logo

Web Desk

  • Published:

    19 March 2025 9:00 PM IST

Al Bir Islamic Pre-School inaugurated in Al Falaj, Sharjah
X

ഷാർജ: അൽ ബിർ ഇസ്‌ലാമിക് പ്രീ സ്‌കൂൾ ഷാർജ അൽ ഫലാജിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഭൗതിക വിദ്യാഭ്യാസത്തിന് നൽകുന്ന എല്ലാ പ്രാധാന്യവും മത വിദ്യാഭ്യാസത്തിനും നൽകി സംസ്‌കാര ബോധമുള്ള കുരുന്നുകളെ വാർത്തെടുക്കണമെന്നും സമസ്തയുടെ തണലിൽ അൽ ബിർ ലക്ഷ്യമിടുന്നത് അതാണെന്നും തങ്ങൾ പറഞ്ഞു.

സമസ്ത സെക്രട്ടറി ഉമർ ഫൈസി, അബ്ദുസ്സലാം ബാഖവി, അഹമ്മദ് കബീർ ബാഖവി കഞ്ഞാർ, പാണക്കാട് സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ, സയ്യിദ് ശുഐബ് തങ്ങൾ, അസ്‌കറലി തങ്ങൾ, അൻവർ മുഹയിദ്ദീൻ ഹുദവി അലുവ, അബ്ദുല്ല ചേലേരി, സുലൈമാൻ ഹാജി, സ്വാലിഹ് അൻവരി ചേകന്നൂർ, സുപ്രഭാതം കൺവീനർ അബ്ദുറസാഖ് വളാഞ്ചേരി, റഷീദ് ബാഖവി, ടി പി കെ ഹക്കീം, ഒ കെ ഇബ്രാഹിം, അഷ്റഫ് ദേശമംഗലം, ഫൈസൽ പയ്യനാട്, കബീർ ടെൽകോൺ, നസീർ ടി വി, അൻവർ ബ്രഹ്‌മകുളം, മുഹ്‌സിൻ നാട്ടിക, സി സി മൊയ്ദു, ഇൻകാസ് യു എ ഇ ജനറൽ സെക്രട്ടറി ജാബിർ, ജാസിം തങ്ങൾ, എസ് കെ എസ് എസ് എഫ് നേതാക്കൾ, ദഅവാ സെന്റർ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. സി എ ഷാഫി മാസ്റ്റർ സ്വാഗതവും സുഹൈൽ പന്തല്ലൂർ നന്ദിയും പറഞ്ഞു.

Next Story