മഹാകവി ടി ഉബൈദ് മാസ്റ്റർ സ്മാരക കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാർഡ് കവി ആലങ്കോട് ലീലാകൃഷ്ണന്

ഒരു സമൂഹത്തിൻറെ സമൂലമായ മാറ്റത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായ മർഹൂം ടി ഉബൈദിന്റെ സ്മരണക്കായി ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡിന്റെ ജേതാവിനെ തെരഞ്ഞെടുത്തത് മുൻ മന്ത്രി ഡോ: എം.കെ. മുനീർ എം എൽ എ , ടി.ഇ. അബ്ദുള്ള, യഹിയ തളങ്കര, പി.പി ശശീന്ദ്രൻ ജലീൽ പട്ടാമ്പി, എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ്

MediaOne Logo

Web Desk

  • Updated:

    2021-11-25 11:04:31.0

Published:

25 Nov 2021 11:04 AM GMT

മഹാകവി ടി ഉബൈദ് മാസ്റ്റർ സ്മാരക കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാർഡ് കവി ആലങ്കോട് ലീലാകൃഷ്ണന്
X

ദുബായ്: വിടപറഞ്ഞ മഹാ കവി ടി ഉബൈദ് മാഷിന്റെ വേർപാടിന്റെ. അരനൂറ്റാണ്ടിലേക് കടക്കുന്ന അവസരത്തിൽ ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാർഡിനു ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനും സാമൂഹ്യ പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചായിരുന്നു അവാർഡിനു തെരെഞ്ഞെടുത്തത്. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എഴുത്തിൽ സജീവമായിരുന്ന ആലങ്കോട് ലീലാ കൃഷ്ണൻ അന്ന് മുതൽ തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്നു. മലയാളത്തിലെ പ്രമുഖ പ്രസാധകരൊക്കെയുമായിരുന്നു ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നത്. സാഹിത്യരംഗത്തെ പ്രവർത്തനങ്ങളെ മുൻ നിർത്തി നിരവധി അവാർഡുകൾ ലഭിച്ചിരുന്ന അദ്ദേഹം ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിൽ പ്രഭാഷണം നടത്തിയിരുന്നു.

ഒരു സമൂഹത്തിൻറെ സമൂലമായ മാറ്റത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായ മർഹൂം ടി ഉബൈദിന്റെ സ്മരണക്കായി ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡിന്റെ ജേതാവിനെ തെരഞ്ഞെടുത്തത് മുൻ മന്ത്രി ഡോ: എം.കെ. മുനീർ എം എൽ എ , ടി.ഇ. അബ്ദുള്ള, യഹിയ തളങ്കര, പി.പി ശശീന്ദ്രൻ ജലീൽ പട്ടാമ്പി, എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് .

സാഹിത്യകാരൻ, കവി, അദ്ധ്യാപകൻ, പത്രപ്രവത്തകൻ, സാമൂഹിക പ്രവത്തകൻ തുടങ്ങി എല്ലാ മേഖലകളിലും തൻറെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഉബൈദ് മാസ്റ്റർ. സമൂഹത്തിൽ നില നിന്നിരുന്ന നിരക്ഷരതയും, അന്ധവിശ്വാസവും തുടച്ച് നീക്കുവാൻ ടി ഉബൈദ് മാഷ് അക്ഷീണം പ്രവർത്തിച്ചരുന്നു. ഉത്തര മലബാറിൽ നിന്നും സാഹിത്യ രംഗത്ത് തിളങ്ങിയിരുന്ന ടി ഉബൈദ് മാഷ് അക്കാലത്തെ മിക്ക സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ച് മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകിയിരുന്നു.

മലയാളത്തിലും, കന്നടയിലും, അറബിയിലും, അറബി മലയാളത്തിലും ഒരു പോലെ കവിതകളെഴുതിയ ടി ഉബൈദ് മലയാളത്തിൽ നിന്നും കന്നഡയിലേക്കും, കന്നടയിൽ നിന്ന് മലയാളത്തിലേക്കും ധാരാളം വിവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മലയാള ഭാഷാ നിഘണ്ടു സമ്പന്നമാക്കുവാൻ ടി ഉബൈദ് മാഷിന്റെ സംഭാവനകൾ എടുത്ത് പറയേണ്ടതാണ്. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച ടി ഉബൈദ് മാഷ് കൈ വെച്ച മേഖലകളിലൊക്കെ തിളങ്ങിയ സകല കലാ പ്രതിഭയായിരുന്നു. 1972 ഒക്ടോബർ മൂന്നിനാണ് ടി ഉബൈദ് മാസ്റ്റർ ഈ ലോകത്തോട് വിട പറഞ്ഞത്. കാസർകോട് വെച്ച് നടക്കുന്ന വർണ്ണശഭളമായ ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറർ ടി.ആർ ഹനീഫ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, വൈസ് പ്രസിഡണ്ടുമാരായ റഷീദ് ഹാജി കല്ലിങ്കാൽ, ഇ.ബി. അഹമ്മദ്, സെക്രട്ടറിമാരായ സലാം തട്ടാനിച്ചേരി, കെ.പി. അബ്ബാസ് കളനാട്, ഫൈസൽ മുഹ്സിൻ അഷ്‌റഫ്‌ പാവൂർ, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സി.എച്ച് നൂറുദ്ധീൻ നന്ദി പറഞ്ഞു.

TAGS :

Next Story