Quantcast

ദുബൈയിലെ പാർക്കിങ്​ കേന്ദ്രങ്ങളെല്ലാം ഇനി പേപ്പർ രഹിതം

പാർക്കിങ്​ മെഷീനുകളുടെ നവീകരണവും പൂർത്തിയായി

MediaOne Logo

Web Desk

  • Updated:

    2022-11-08 18:51:59.0

Published:

9 Nov 2022 12:12 AM IST

ദുബൈയിലെ പാർക്കിങ്​ കേന്ദ്രങ്ങളെല്ലാം ഇനി പേപ്പർ രഹിതം
X

ദുബൈ: ദുബൈയിലെ എല്ലാ പാർക്കിങ്​ കേന്ദ്രങ്ങളും ഇനി പേപ്പർ രഹിതം. നഗരത്തിലെ എല്ലാ പാർക്കിങ്​ കേന്ദ്രങ്ങളിലും ആധുനിക പാർക്കിങ്​ മെഷീനുകൾ സജ്ജീകരിച്ചതായി ആർ.ടി.എ അറിയിച്ചു. ഇതോടെ, പാർക്കിങ്​ കേന്ദ്രങ്ങളെല്ലാം പേപ്പർ രഹിതമായി. ടച്ച്​ സ്ക്രീൻ സംവിധാനത്തിലൂടെ പാർക്കിങ്​ ഫീസ്​ അടച്ചാൽ പേപ്പർ ബില്ലിന് ​പകരം മൊബൈൽ നമ്പറിലേക്ക്​ മെസേജ്​ വരുന്ന സംവിധാനമാണിത്​.

നേരത്തെ തുടക്കം കുറിച്ച സംവിധാനമാണ്​ ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും നടപ്പാക്കിയിരിക്കുന്നത്​. പാർക്കിങ്​ മെഷീനുകളുടെ നവീകരണവും പൂർത്തിയായി. മൊബെൽ ആപ്പ്​, ടെക്സ്റ്റ്​ മെസേജ്​ എന്നിവ വഴി പാർക്കിങ്​ ഫീസ്​ അടക്കുന്നത്​ 80 ശതമാനത്തോളമായി . വാട്സാപ്​ വഴിയുള്ള ഇടപാടുകൾ ദിവസവും 9000 എണ്ണമായി ഉയർന്നു. ആർ.ടി.എ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 20,000ൽ നിന്ന്​ 45000 ആയി ഈ വർഷം ഉയർന്നു.

ആർ.ടി.എയുടെ ​ഇടപാടുകളെല്ലാം ഡിജിറ്റലാക്കുന്നതിന്‍റെയും പേപ്പർ രഹിത ദുബൈ എന്ന ലക്ഷ്യത്തിന്​ പിന്തുണ നൽകുന്നതിന്‍റെയും ഭാഗമായാണ്​ നടപടികൾ. ടച്ച്​ സ്ക്രീനുകളിൽ വിവിധ ഭാഷകൾ ഉൾപെടുത്തി​. വാഹന നമ്പറും നോൾ കാർഡുമായി ലിങ്ക്​ ചെയ്യുന്ന പദ്ധതിയുമുണ്ട്​. പാർക്കിങ്​ മെഷീനുകളിലെ ക്യൂ.ആർ കോഡ്​ സ്കാൻ ചെയ്ത്​ ഫീസ്​ അടക്കാനുമാകും.

TAGS :

Next Story