Quantcast

ആർ.ടി.എ ബസ്​ ഡ്രൈവറായ മലപ്പുറം സ്വദേശി നിര്യാതനായി

ദുബൈയിൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-23 15:41:38.0

Published:

23 May 2023 3:39 PM GMT

dubai death,
X

ദുബൈ: ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയിലെ (ആർ.ടി.എ) ബസ്​ ഡ്രൈവറായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ്​ ഹനീഫയാണ്​ (55) മരിച്ചത്​. മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന്​ തിങ്കളാഴ്ച രാവിലെ പത്തിനാണ്​ മരിച്ചത്​.

ദുബൈയിൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു. പിതാവ്​: ടി.പി. അലി. മാതാവ്​: കെ. ഫാത്തിമ. ഭാര്യ: ഖദീജ (മുക്കം ഓർഫനേജ്​ സ്കൂൾ അധ്യാപിക). മക്കൾ: ദിൽകഷ്​, ആലിയ, ഐഷ. സഹോദരങ്ങൾ: മുഹമ്മദ് അലി, ഷാഫി, റഹ്മത്തുള്ള, മഹ്ബൂബ്, ഫിറോസ്, അൻവർ സാദിഖ്​, റസീന, നഫീസ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ്​ പ്രതിനിധി അലി മുഹമ്മദ്​ പറഞ്ഞു.

TAGS :

Next Story