സംഗീതത്തിൽ എ.ഐ. കുറുക്കുവഴികൾ ഉപയോഗിക്കുന്നവർ സ്റ്റേജിൽ പിടിക്കപ്പെടുമെന്ന് എ.ആർ റഹ്മാൻ
യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഗാനം പുറത്തിറക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരാമർശം

ദുബൈ: സംഗീതത്തിൽ എ.ഐ. കുറുക്കുവഴികൾ ഉപയോഗിക്കുന്നവർ സ്റ്റേജിൽ പിടിക്കപ്പെടുമെന്ന് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ജമാൽ എന്ന ഗാനം പുറത്തിറക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗീതത്തിൽ എ.ഐ ഒരു ടൂൾ മാത്രമാണ്. നിലവിൽ ചിലർ അത് ഉപയോഗിക്കുന്ന രീതിയിൽ വിയോജിപ്പുണ്ടെന്നും എ.ആർ. റഹമാൻ വിശദീകരിച്ചു. ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ കലാരംഗത്ത് ജോലി നഷ്ടപ്പെടുന്നതിനോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.
ദേശീയദിനമാഘോഷിക്കുന്ന യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് ബുർജിൽ ഹോൾഡിങ്സുമായി ചേർന്നാണ് ജമാൽ ദി സോങ് ഓഫ് ഹോപ് എന്ന പേരിൽ ഗാനം പുറത്തിറക്കുന്നത്. സഹവർത്തിത്വമാണ് യു.എ.ഇയുടെ സൗന്ദര്യമെന്ന് എ.ആർ. റഹ്മ്മാൻ പറഞ്ഞു.
അബൂദബിയിൽ നടക്കുന്ന സായിദ് ഫെസ്റ്റിവെലിൽ ആദ്യമായി ജമാൽ വേദിയിൽ ആലപിക്കും. ബുർജിൽ ഹോൾഡിങ്സ് ചെയർമാൻ ഡോ.ഷംഷീർ വയലിൽ, ഒമ്റാൻ അൽ ഖൂരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16

