Quantcast

യു.എ.ഇ ഇന്നുമുതൽ മാസ്‌ക് അഴിക്കുമ്പോൾ ഇളവുകൾ എല്ലാവർക്കും ബാധകമാണോ..?

MediaOne Logo

Web Desk

  • Published:

    28 Sep 2022 9:42 AM GMT

യു.എ.ഇ ഇന്നുമുതൽ മാസ്‌ക് അഴിക്കുമ്പോൾ   ഇളവുകൾ എല്ലാവർക്കും ബാധകമാണോ..?
X

രണ്ടു വർഷത്തോളം നീണ്ടുനിന്ന കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ യു.എ.ഇയിൽ മാസ്‌ക് ധരിക്കുന്നതിൽ ഇളവുകൾ പ്രാബല്യത്തിൽ വരികയാണ്. എങ്കിലും ഇളവുകൾ എല്ലാവർക്കും ബാധകമായിരിക്കില്ല. നിലവിൽ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ട ചില ഇടങ്ങളുണ്ട്.

മസ്ജിദുകളടക്കമുള്ള ആരാധനാലയങ്ങൾ, മെഡിക്കൽ കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധം തന്നെയാണ്. കോവിഡ് രോഗികളും രോഗം സംശയിക്കുന്നവരും പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും മാസ്‌ക്ക് ധരിക്കണം. അതുപോലെ ഭക്ഷണം വിളമ്പുന്ന ജീവനക്കാരും മാസ്‌ക്ക് ധരിക്കണം.

എന്നാൽ സ്‌കൂളുകൾ ഉൾപ്പെടെയുള്ള മിക്ക പൊതു ഇടങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ല. റെസ്റ്റൊറന്റുകളും മാളുകളുമെല്ലാം ഈ ഗണത്തിലാണ് ഉൾപ്പെടുന്നത്. ഫ്‌ളൈറ്റിനുള്ളിൽ മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന തീരുമാനം വിമാനക്കമ്പനികൾക്ക് വിട്ടിരിക്കുകയാണ് അധികൃതർ. എങ്കിലും യു.എ.ഇയിൽ നിന്ന് പുറത്തേക്ക് പോകുന്നവർക്ക്, അവർ എത്തിച്ചേരേണ്ട രാജ്യത്തെ കോവിഡ് നിയമങ്ങൾ ബാധകമായിരിക്കും.

TAGS :

Next Story