Quantcast

വേനൽക്കാലം ഇന്നവസാനിക്കും, തണുത്ത കാലാവസ്ഥ പ്രതീക്ഷിച്ച് യു.എ.ഇ നിവാസികൾ

തുടക്കത്തിൽ രാജ്യത്തെ പകലുകൾക്കും രാത്രികൾക്കും തുല്യ ദൈർഘ്യമായിരിക്കും

MediaOne Logo

Web Desk

  • Updated:

    2022-09-23 07:14:09.0

Published:

23 Sep 2022 7:11 AM GMT

വേനൽക്കാലം ഇന്നവസാനിക്കും, തണുത്ത   കാലാവസ്ഥ പ്രതീക്ഷിച്ച് യു.എ.ഇ നിവാസികൾ
X

കടുത്ത ചൂട് കാലാവസ്ഥയിലൂടെ കടന്നു പോകുന്ന യു.എ.ഇയിൽ, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, ഇന്ന് മുതലാണ് ശരത്കാലം ആരംഭിക്കുന്നത്. പുലർച്ചെ 5.04ന് ശരത്കാല ആരംഭിക്കുമെന്നാണ് എമിറേറ്റ്‌സ് അസ്‌ട്രോണമി വിഭാഗം അറിയിച്ചിരുന്നത്.

മുൻപ് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ രാജ്യത്തെ ചൂട് കുറയുമെന്ന പ്രവചനത്തെ തുടർന്ന് തണുപ്പ് കാലം കാത്തിരുന്നവർക്ക് പക്ഷെ നിരാശയായിരുന്നു ഫലം. അതിനാൽ തന്നെ ഇന്ന് ഔദ്യോഗികമായി വേനൽ അവസാനിക്കുമെന്ന പ്രഖ്യാപനത്തെ ഉൾകൊള്ളാൻ മലയാളികളടക്കമുള്ള പ്രവാസികൾ തയാറായിട്ടില്ല.

ശരത്കാലം ആരംഭിക്കുന്നതോടെ രാജ്യത്ത് പകലുകൾക്കും രാത്രികൾക്കും തുല്യ ദൈർഘ്യമാണുണ്ടാവുക. സൂര്യോദയവും സൂര്യാസ്തമയവും രാവിലെയും വൈകുന്നേരവും ഏകദേശം ഒരേ സമയത്തായിരിക്കും സംഭവിക്കുക. എന്നാൽ സീസൺ പുരോഗമിക്കുന്നതോടെ രാജ്യത്ത് കൂടുതൽ തണുപ്പനുഭവപ്പെടുകയും രാത്രികൾക്ക് ദൈ്യർഘ്യമേറുകയും പകൽ സമയം ക്രമേണ കുറയുകയും ചെയ്യും. തണുപ്പ് കാലത്ത് 40 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കും രാജ്യത്തെ താപനില.

ഓഗസ്റ്റ് 24നാണ് സുഹൈൽ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. യു.എ.ഇ.യുടെ ശരത്കാലത്തിന്റെ ആരംഭഘട്ടമായാണ് ഇതിനെ ശാസ്ത്രലോകം കണക്കാക്കുന്നത്. നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ, ക്രമേണ താപനില കുറയുമെന്ന് ദുബൈ അസ്‌ട്രോണമി ഗ്രൂപ്പ് സി.ഇ.ഒ ഹസൻ അൽ ഹരീരി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എങ്കിലും കാര്യമായ മാറ്റമൊന്നും താപനിലയിൽ സംഭവിച്ചിരുന്നില്ല.

TAGS :

Next Story