Quantcast

യുഎഇയിൽ വിപിഎൻ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ വിപിഎൻ ആവശ്യക്കാരുടെ എണ്ണം 36 ശതമാനമാണ് വർധിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ശരിയായ രീതിയിലും നിയമവിരുദ്ധമായും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-08-04 18:31:44.0

Published:

4 Aug 2022 6:29 PM GMT

യുഎഇയിൽ വിപിഎൻ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതർ
X

ദുബൈ: ഇന്റർനെറ്റ് ഉപയോഗത്തിൽ സ്വകാര്യത ഉറപ്പാക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. യുഎഇ നിയമങ്ങൾക്ക് വിരുദ്ധമായ വിപിഎൻ ഉപയോഗം ചെറുക്കാൻ ശക്തമായ നടപടികൾ ഉണ്ടാകും. കുറ്റക്കാരിൽ നിന്ന് വൻതുക പിഴ ഈടാക്കും.

യുഎഇയിൽ വിപിഎൻ ആവശ്യക്കാരുടെ എണ്ണം 36 ശതമാനമാണ് വർധിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ശരിയായ രീതിയിലും നിയമവിരുദ്ധമായും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഗവൺമെന്റിന്റെയും ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് വിപിഎൻ ഉപയോഗിക്കുന്നതെങ്കിൽ അത് നിയമവിരുദ്ധമല്ല. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ആഭ്യന്തര ആവശ്യങ്ങൾക്കായി വിപിഎൻ ഉപയോഗിക്കാം. അതേസമയം നിരോധിത ഓൺലൈൻ കണ്ടന്റുകൾ ലഭിക്കാൻ ഇത് ഉപയോഗപ്പെടുത്തുന്നതിന് ശക്തമായ നിയന്ത്രണം രാജ്യത്ത് നിലവിലുണ്ട്.

എന്നാൽ ഡേറ്റിങ്, ചൂതാട്ടം, അശ്ലീല വെബ്സൈറ്റുകൾ എന്നിവപോലുള്ള നിയന്ത്രണമുള്ള ഉള്ളടക്കം ലഭിക്കാനും ഓഡിയോ-വീഡിയോ കോളിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും വിപിഎൻ ഉപയോഗപ്പെടുത്തുന്നവരുണ്ട്. വാട്ട്സ് ആപ്പ്, സ്‌കൈപ്പ്, ഫേസ്ടൈം, ഡിസ്‌കോർഡ്, ഐഎംഒ, ഡേറ്റിങ് ആപ്പുകൾ എന്നിവയിലൂടെ ഓഡിയോ-വീഡിയോ കോളുകൾ ചെയ്യാൻ വിപിഎൻ ഉപയോഗിക്കുന്നത് കൂടുതലായിട്ടുണ്ട്.

യുഎഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം, വിപിഎൻ ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് തടവും 500,000 ദിർഹം മുതൽ രണ്ട് ദശലക്ഷം ദിർഹം വരെ ഫൈൻ ലഭിക്കും.

TAGS :

Next Story