Quantcast

ജൂൺ മുതൽ യു.എ.ഇയിൽ ബീഇൻ ചാനലുകൾ മുടങ്ങിയേക്കും

ഇത്തിസലാത്താണ് ഇക്കാര്യം അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    30 May 2023 12:41 AM IST

BEIN channels
X

യു.എ.ഇയിൽ ബീഇൻ ചാനലുകളുടെ വിതരണം അടുത്തദിവസം മുതൽ തടസപ്പെട്ടേക്കും. പ്രമുഖ ടെലികോം സ്ഥാപനമായ ഇത്തിസലാത്തിന് കീഴിലെ ടിവി ചാനൽ വിതരണ സംവിധാനമായ ഇലൈഫിൽ ജൂൺ ഒന്ന് മുതൽ ബീഇൻ ചാനലുകൾ മുടങ്ങുമെന്ന് ഇത്തിസലാത്താണ് വാർത്താകുറിപ്പിൽ അറിയിച്ചത്.

എന്നാൽ, ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് ഉപഭോക്തമാക്കളെ അറിയിക്കുമെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. സ്പോർട്സ് ചാനലുകൾ ഉൾപ്പെടെ ബീഇന്നിന്റെ നിരവധി ചാനലുകൾ ഇ ലൈഫ് ശൃംഖല വഴി സംപ്രേഷണം ചെയ്യുന്നുണ്ട്.

TAGS :

Next Story