Quantcast

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിരശ്ശീല നാളെ ദുബൈയിൽ തുറക്കും

എക്സ്ട്രീം സ്ക്രീൻ അടക്കം മൊത്തം 15 തിയേറ്ററുകളാണ് ദുബൈ ഹിൽസ് മാളിലെ റോക്സ് സിനിമാസിലുണ്ടാവുക.

MediaOne Logo

Web Desk

  • Updated:

    2022-08-30 18:44:32.0

Published:

31 Aug 2022 12:07 AM IST

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിരശ്ശീല നാളെ ദുബൈയിൽ തുറക്കും
X

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിരശ്ശീല നാളെ ദുബൈയിൽ തുറക്കും . ദുബൈ ഹില്‍സ് മാളിലെ റോക്‌സി സിനിമാസ് ആണ് മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ഒരുക്കുന്നത്. 28 മീറ്റര്‍ വീതിയും 15.1 മീറ്റര്‍ ഉയരവുമുള്ള എക്‌സ്ട്രീം സ്‌ക്രീനിലാണ് നാളെ കാണികൾക്ക് മുന്നിൽ തുറക്കുന്നത്.

റോക്‌സി എക്‌സ്ട്രീമിന് രണ്ട് ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പമുണ്ടാകും. മിഡിലീസ്റ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവമായിരിക്കും ഇത്. ഹാളില്‍ 382 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ടാകും. ഇതില്‍ 36 എണ്ണം സിനിമാപ്രേമികള്‍ക്ക് സ്വകാര്യതയോടെ സിനിമ ആസ്വദിക്കാന്‍ പറ്റുന്ന വിധമാണ്. 2022 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഈ വലിയ സിനിമാ സ്‌ക്രീനില്‍ ആസ്വദിക്കാം. എക്സ്ട്രീം സ്ക്രീൻ അടക്കം മൊത്തം 15 തിയേറ്ററുകളാണ് ദുബൈ ഹിൽസ് മാളിലെ റോക്സ് സിനിമാസിലുണ്ടാവുക.

TAGS :

Next Story