Quantcast

ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അബൂദബിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    26 Sept 2022 6:14 PM IST

ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്   അബൂദബിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
X

അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശത്തോടെ ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അബൂദബിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥമുള്ള ടീ ഷർട്ടുകൾ ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ആവേശം ഒട്ടും ചോരതയാണ് പ്രവാസികൾ ജോഡോ യാത്രയ്ക്ക് പിന്തുണയറിയിക്കുന്നത്. യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ ചെയർമാൻ യാഷ് ചൗധരി രക്തദാന ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. യൂത്ത് കോൺഗ്രസ് കൗൺസിൽ അംഗങ്ങളായ അനീഷ് ചാലിക്കൽ, ഫസൽ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story