Quantcast

യു.എ.ഇ ഖോർഫുക്കാനിൽ ബോട്ടപകടം; രണ്ട് ബോട്ടുകൾ മുങ്ങി

7 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ്ഗാർഡ്

MediaOne Logo

Web Desk

  • Updated:

    2023-05-24 11:14:00.0

Published:

24 May 2023 4:26 PM IST

Boat accident in UAE
X

പ്രതീകാത്മക ചിത്രം

അബൂദബി; യു.എ.ഇ ഖോർഫുക്കാനിൽ ബോട്ടപകടം. രണ്ട് ബോട്ടുകൾ മുങ്ങി. 7 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. പരിക്കേറ്റ അമ്മയെയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

ഖോർഫുക്കാനിലെ ഷാർക്ക് ഐലൻഡിലായിരുന്നു അപകടം. വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടുകളാണ് മുങ്ങിയത്. തെരച്ചിലിനായി പ്രത്യേക സംഘത്തെ തന്നെ കോസ്റ്റ്ഗാർഡ് നിയോഗിച്ചിട്ടുണ്ട്. എത്രപേർ ബോട്ടിലുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഖോർഫുക്കാൻ തീരത്ത് നിന്ന് ദ്വീപുകളിലേക്കും തിരിച്ചുമാണ് സാധാരണ ബോട്ടുകളുടെ സർവീസ്. ഇതേ രീതിയിലാണോ ബോട്ട് സർവീസ് നടത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. യുഎഇയിലെ അറിയപ്പെടുന്ന വിനോദസഞ്ചാരമേഖലയാണ് ഖോർഫുക്കാൻ. പൊതുവേ ബോട്ടിംഗിന് സുരക്ഷിതമായ സ്ഥലമായാണ് പ്രദേശം കണക്കാക്കപ്പെടുന്നത്.

TAGS :

Next Story